ETV Bharat / state

പട്ടയവിതരണം അനുവദിക്കില്ലെന്ന് പൊന്തൻ പുഴ സമരസമിതി - പൊന്തൻ പുഴ സമരസമിതി

പൊന്തൻ പുഴ വനഭൂമി കൈവശപ്പെടുത്താൻ ശ്രമിക്കുന്ന വന മാഫിയക്ക് വേണ്ടിയാണ് വനംവകുപ്പ് തങ്ങൾക്ക് പട്ടയം നിഷേധിക്കുന്നതെന്നും പൊന്തൻ പുഴ സമരസമിതി

Ponthan Puzha Samara Samithi on deed distribution
പട്ടയവിതരണം അനുവദിക്കില്ലെന്ന് പൊന്തൻ പുഴ സമരസമിതി
author img

By

Published : Jan 17, 2020, 3:51 AM IST

പത്തനംതിട്ട: പെരുമ്പെട്ടിയിലെ കർഷകരെ ഒഴിവാക്കി ജനുവരി 23ന് നിശ്ചയിച്ചിരിക്കുന്ന പട്ടയവിതരണം അനുവദിക്കില്ലെന്ന് പൊന്തൻ പുഴ സമരസമിതി. പൊന്തൻ പുഴ വനം സ്വകാര്യ വ്യക്തികൾക്ക് നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ കേസില്‍ പരാജയപ്പെടാനാണ് സർക്കാരിന്‍റെ ശ്രമമെന്നും പൊന്തൻപുഴ സമരസമിതി ആരോപിച്ചു.

പട്ടയവിതരണം അനുവദിക്കില്ലെന്ന് പൊന്തൻ പുഴ സമരസമിതി

കഴിഞ്ഞ വർഷം നടന്ന സംയുക്ത സർവേയിൽ വലിയകാവ് പ്രദേശത്തെ 1500 ഓളം കുടുംബങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമി വനഭൂമിക്ക് പുറത്താണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി തഹസിൽദാർ 512 പട്ടയങ്ങൾ തയ്യാറാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഈ പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് എൻഒസി നൽകാതെ പെരുമ്പെട്ടിയിലെ കർഷകരുടെ പട്ടയവിതരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പൊന്തൻപുഴ സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പതിനെട്ടാം നൂറ്റാണ്ടിൽ പ്രസിദ്ധ സാമൂഹ്യ പരിഷ്‌കർത്താവും സാമ്പവ മഹാസഭാ സ്ഥാപകനും ശ്രീ മൂലം പ്രജാസഭാ അംഗവുമായ കാവാരിക്കുളം കണ്‌ഠൻ കുമാരൻ ജനിച്ചുവളർന്ന പെരുമ്പെട്ടിയിലെ പ്രദേശങ്ങളാണ് വനഭൂമിയാണെന്ന് വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്നത്. പൊന്തൻ പുഴ വനഭൂമി കൈവശപ്പെടുത്താൻ ശ്രമിക്കുന്ന വന മാഫിയക്ക് വേണ്ടിയാണ് വനംവകുപ്പ് തങ്ങൾക്ക് പട്ടയം നിഷേധിക്കുന്നതെന്നും സമരസമിതി ആരോപിച്ചു. നിത്യഹരിത വനഭൂമിയായ പൊന്തൻ പുഴ വലിയകാവ് വനം കൈവശപ്പെടുത്താൻ കേസ് നടത്തുന്നവരുടെ ബന്ധുവായ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ് പട്ടയ വിതരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും സമരസമിതി ആരോപിച്ചു. പെരുമ്പെട്ടിയിലെ കർഷകർക്ക് പട്ടയം നൽകാത്ത പക്ഷം 23 ന് പത്തനംതിട്ടയിൽ നടക്കുന്ന പട്ടയമേള തടയുമെന്നും സമരസമിതി അറിയിച്ചു.

Intro:Body:പെരുമ്പെട്ടിയിലെ കർഷകരെ ഒഴിവാക്കി 23 നിശ്ചയിച്ചിരിക്കുന്ന പട്ടയവിതരണം അനുവദിക്കില്ലെന്ന് പൊന്തൻ പുഴ സമരസമിതി.
പൊന്തൻ പുഴ വനം സ്വകാര്യ വ്യക്തികൾക്ക് നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ നൽകിയ അപ്പീലിൽ കേസ് തോറ്റു കൊടുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും പൊന്തൻപുഴ സമരസമിതി ആരോപിച്ചു.

കഴിഞ്ഞ വർഷം നടന്ന സംയുക്ത സർവ്വേയിൽ വലിയകാവ് പ്രദേശത്തെ 1500 ഓളം കുടുംബങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമി വനഭുമിക്ക് പുറത്താണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി തഹസീൽദാർ 512 പട്ടയങ്ങൾ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് എൻ ഓ സി നൽകാതെ പെരുമ്പെട്ടിയിലെ കർഷകരുടെ പട്ടയവിതരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പൊന്തൻപുഴ സമരസമിതി ഭാരവാഹികൾ പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പതിനെട്ടാം നൂറ്റാണ്ടിൽ പ്രസിധ സാമുഹ്യ പരിഷ്കർത്താവും സാമ്പവ മഹാസഭാ സ്ഥാപകനും ശ്രീ മൂലം പ്രജാസഭാ അംഗവുമായ കാവാരിക്കുളം കണ്ഠൻ കുമാരൻ ജനിച്ചവളർന്ന പെരുമ്പെട്ടിയിലെ പ്രദേശങ്ങളാണ് വനഭുമിയാണെന്ന് വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്നത്. പൊന്തൻ പുഴ വനഭുമി കൈവശപ്പെടുത്താൻ ശ്രമിക്കുന്ന വന മാഫിയാക്ക് വേണ്ടിയാണ് വനം വകുപ്പ് തങ്ങൾക്ക് പട്ടയം നിഷേധിക്കുന്നതെന്നും സമരസമിതി ആരോപിച്ചു. നിത്യ ഹരിത വനഭുമിയായ പൊന്തൻ പുഴ വലിയകാവ് വനം കൈവശപ്പെടുത്താൻ കേസ് നടത്തുന്ന 70 ഓളം പാലാ സ്വദേശികളുടെ ബന്ധുവായ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ് പട്ടയ വിതരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും സമരസമിതി ആരോപിച്ചു.

  പെരുമ്പെട്ടിയിലെ കർഷകർക്ക് പട്ടയം നൽകാത്ത പക്ഷം 23 ന് പത്തനംതിട്ടയിൽ നടക്കുന്ന പട്ടയമേള തടയുമെന്നും സമരസമിതി അറിയിച്ചു.
ബൈറ്റ്
ജയിംസ് കണ്ണിമലConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.