പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാവുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് പിജെ കുര്യൻ.പത്തനംതിട്ടയില്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ നടക്കുന്നത് അസംബന്ധ പ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇതിലും വലിയ ഓഫറുകള്‍ വന്നിട്ട് സ്വീകരിച്ചിട്ടില്ല .ബിജെപിയിലേക്ക് പോകുമെന്നും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുമുള്ള പ്രചാരണങ്ങള്‍ തന്നെ അധിക്ഷേപിക്കാനുള്ളതാണെന്നും പിജെ കുര്യന് ആരോപിച്ചു. ചില കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും കുര്യന് പറഞ്ഞു.
എല്ലാം അസംബന്ധ പ്രചാരണങ്ങളെന്ന് പറഞ്ഞ് നിഷേധിച്ച കുര്യന് തനിക്ക് സ്ഥാനാര്ത്ഥിയാകണമെങ്കില് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാകാമായിരുന്നുവെന്നും പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയാകേണ്ടെന്ന് പറഞ്ഞ ആളാണ് താനെന്നും ബിജെപിയില്‍ മല്‍സരിക്കുമെന്ന് പ്രചരിപ്പിക്കുന്നത് തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.