ETV Bharat / state

പത്തനംതിട്ടയിൽ കനത്ത മഴ ; ശബരിമലയിൽ തുലാമാസ തീർഥാടനത്തിന് നിരോധനം - ശബരിമല

ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല

Pilgrimage to Sabarimala banned due to heavy rain in pathanamthitta  heavy rain in pathanamthitta  Pilgrimage to Sabarimala banned  Sabarimala  പത്തനംതിട്ടയിൽ കനത്ത മഴ  കനത്ത മഴ  ശബരിമല  തുലാമാസ തീർഥാടനം
പത്തനംതിട്ടയിൽ കനത്ത മഴ; ശബരിമലയിൽ തുലാമാസ തീർഥാടനത്തിന് നിരോധനം
author img

By

Published : Oct 16, 2021, 8:20 PM IST

പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബര്‍ 17നും 18നും ശബരിമല തുലാമാസ പൂജാ തീര്‍ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ല കലക്‌ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്.അയ്യര്‍ ഉത്തരവിട്ടു.

രണ്ടുദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനാണ് നിരോധന ഉത്തരവ്.

Also Read: മഴയില്‍ പൊള്ളി കേരളം ; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം

നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കൊവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവർക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.

ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കലക്‌ടർ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.