ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശം സംബന്ധിക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതി മാറ്റിവെച്ചു. ശബരിമല വിഷയം വളരെ ഗൗരവമുള്ളതാണെന്നും വിശാല ബഞ്ചിന്‍റെ വിധി വരുന്നത് വരെ കാത്തിരിക്കാനും കോടതി നിര്‍ദേശിച്ചു. രഹന ഫാത്തിമയും ബിന്ദു അമ്മിണിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്.
രാജ്യത്തിന്‍റെ സ്ഥിതി സ്‌ഫോടനാത്മകമാണെന്നും സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അന്തിമ വിധിക്ക് ശേഷം ഹര്‍ജികള്‍ പുനപരിശോധിക്കുമെന്നും കോടതി അറിയിച്ചു. വിശാല ബഞ്ച് ഉടന്‍ രൂപീകരിക്കും. അന്തിമ വിധി അനുകൂലമെങ്കില്‍ സംരക്ഷണം നല്‍കുമെന്നും കോടതി അറിയിച്ചു.