ETV Bharat / state

പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെയും കരകളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം - Rain update

ഒക്‌ടോബര്‍ 17ന് രാവിലെ നീല അലര്‍ട്ടും 17ന് വൈകിട്ട് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു

പമ്പാ നദി  കക്കാട്ടാര്‍  ജാഗ്രതാ നിര്‍ദ്ദേശം  പമ്പ റിസര്‍വോയര്‍  നദീജല നിരപ്പ്  Pampa River  Kakattar  Rain update  Dam opening Alert
പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം: കലക്ടര്‍
author img

By

Published : Oct 18, 2021, 5:48 PM IST

പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായി പമ്പ റിസര്‍വോയറിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തം. റിസര്‍വോയറിന്‍റെ അനുവദനീയമായ പരമാവധി ശേഷിയിലേക്ക് ജലനിരപ്പ് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.

പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെയും ഇരുകരകളിലും താമസിക്കുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ല കലക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്‍ അഭ്യര്‍ഥിച്ചു.

Also Read: ബുധനാഴ്‌ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

റിസര്‍വോയറിന്‍റെ പരമാവധി ശേഷി 986.33 മീറ്ററാണ്. പമ്പ റിസര്‍വോയറില്‍ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982 മീറ്റര്‍, 983.5 മീറ്റര്‍, 984.5 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തിലായതോടെ ഒക്‌ടോബര്‍ 17ന് രാവിലെ നീല അലര്‍ട്ടും 17ന് വൈകിട്ട് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഒക്‌ടോബര്‍ 18 തിങ്കള്‍ രാവിലെ 11 ന് റിസര്‍വോയറിന്‍റെ ജലനിരപ്പ് 984.50 മീറ്ററില്‍ എത്തിയിട്ടുള്ളതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാവിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

നദീതീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

നദികളുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ആവശ്യമെങ്കില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് പമ്പാ റിസര്‍വോയര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.