ETV Bharat / state

കുരുമ്പൻമൂഴിയില്‍ കാട്ടാന ചെരിഞ്ഞ സംഭവം: തോട്ട കടിച്ചിട്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ - wild elephant found dead in ranni

വന്യമൃഗങ്ങളെ പിടികൂടാനായി വെച്ചിരുന്ന പടക്കം ആന കടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം

പത്തനംതിട്ട കാട്ടാന ചരിഞ്ഞു  കുരുമ്പൻമൂഴി കാട്ടാന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  തോട്ട പൊട്ടി കാട്ടാന ചരിഞ്ഞു  കാട്ടാന മരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌  pathanamthitta wild elephant death  wild elephant found dead in ranni  ranni wild elephant death post mortem report
കുരുമ്പൻമൂഴിയില്‍ കാട്ടാന ചരിഞ്ഞ സംഭവം: തോട്ട കടിച്ചിട്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌
author img

By

Published : Feb 2, 2022, 5:25 PM IST

പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ചെരിഞ്ഞത് തോട്ട കടിച്ചതിനെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തോട്ട പൊട്ടി കൊമ്പനാനയുടെ വായിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് വനംവകുപ്പ് കേസെടുത്തു.

ആന അവശനിലയില്‍ ഒരാഴ്‌ചയിലധികമായി ജനവാസമേഖലയില്‍ ചുറ്റിതിരിഞ്ഞിട്ടും ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്. വന്യമൃഗങ്ങളെ പിടികൂടാനായി വച്ചിരുന്ന പടക്കം ആന കടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

Read more: പനംകുടന്ത വനത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

കുരുമ്പന്‍മൂഴിയിൽ പനംകുടന്ത ജനവാസ മേഖലയോട് ചേർന്ന ഭാഗത്തെ ഉൾവനത്തില്‍ തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടത്. വിറക് ശേഖരിക്കാനെത്തിയ പ്രദേശവാസികളാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ആനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മറവുചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.