പത്തനംതിട്ട: ലോക്ക് ഡൗൺ കാലയളവിൽ പൊലിസിന്‍റെ ഭാഗത്ത് നിന്ന് ജനങ്ങൾക്ക് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെജി സൈമൺ ഇ ടി വി ഭാരതി നോട് പറഞ്ഞു. ജനങ്ങൾ സ്വയം ലോക്ക് ഡൗണിനെ ഏറ്റെടുത്തെങ്കിലും മനുഷ്യന്‍റെ മനസ്ഥിതിയിൽ മാറ്റം വരേണ്ടതുണ്ട്. ഒന്നും വരില്ല എന്ന മനോഭാവത്തിൽ നിരത്തിലിറങ്ങിയവർക്കെതിരെയാണ് കേസുകൾ കൂടുതലായും രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. മദ്യപാനശീലത്തിൽ നിന്നും ഒരു പാട് പേർ പിന്നോട്ട് പോയെന്നും മറ്റുള്ള കേസുകളിൽ ധാരാളം കുറവ് വന്നിട്ടുണ്ടെന്നും കെജി സൈമൺ പറഞ്ഞു.
ജനങ്ങളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി ഗാനമേള പോലുള്ള പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞു. ഒത്തൊരുമയുടെയും ടീം വർക്കിന്റെയും ഫലമായി പരിഭ്രാന്തിയില്‍ നിന്ന് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു