ETV Bharat / state

വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമം ; പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍ - പത്തനംതിട്ടയില്‍ അക്രമി അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അടൂര്‍ സ്വദേശി ബൈജു അറസ്റ്റില്‍. ഇയാള്‍ക്കെതിരെ സ്ത്രീകളെ ആക്രമിച്ചതുള്‍പ്പടെയുള്ള കേസുകള്‍ നിലവിലുണ്ട്

Pathanamthitta POCSO case culprit arrested  Pathanamthitta POCSO case  crime news from Pathanamthitta  pathanamthitta arrest  പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍  പത്തനംതിട്ട പോക്സോ കേസ്  പത്തനംതിട്ടയില്‍ അക്രമി അറസ്റ്റില്‍  പത്തനംതിട്ട ക്രൈം വാര്‍ത്തകള്‍
വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം ; പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍
author img

By

Published : Aug 4, 2022, 1:27 PM IST

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ മൂന്നാളം പിലാമിറ്റത്ത് വീട്ടിൽ ബൈജു(32) ആണ്‌ അടൂർ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്‌ച അർധരാത്രി വീട്ടിൽ അതിക്രമിച്ച്‌ കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതുകണ്ട കുട്ടിയുടെ അമ്മ ബഹളംവച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടുകാർ പൊലീസിനെ അറിയിക്കുകയും, കുട്ടിയുടെ മൊഴിപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. കുട്ടിയും, അമ്മയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അടൂർ ബൈപ്പാസിന് സമീപത്ത് നിന്നും ചൊവ്വാഴ്‌ച രാത്രി കസ്റ്റഡിയിലെടുത്തു.

അടൂർ ഡി വൈ എസ് പി ആർ. ബിനുവിന്‍റെ നിർദേശ പ്രകാരം, പൊലീസ് ഇൻസ്‌പെക്‌ടർ പ്രജീഷ് ടി.ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

സ്ത്രീകളെ ആക്രമിച്ചതടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാൾ. അടൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്‌ടർ വിപിൻ കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അമൽ, പ്രവീൺ, നിസാർ, അരുൺ, സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.