പത്തനംതിട്ട : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കൊരട്ടി കുറുവാമൊഴി ചെഞ്ചേരില്‍ വീട്ടില്‍ വിഷ്‌ണു ആണ് (23) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ തിങ്കളാഴ്‌ച പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോട്ടാങ്ങലില്‍ പടയണി നടക്കുന്ന സ്ഥലത്ത് നിന്നും ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു.
ALSO READ: വിഴിഞ്ഞത്ത് മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ച സംഭവം: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു