പത്തനംതിട്ട: ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. കോളനിയിലെ സന്തോഷ് - മീന ദമ്പകളുടെ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് (17.02.2022) സംഭവം.
ALSO READ: കേന്ദ്രത്തെ വിമർശിച്ചും സംസ്ഥാനത്തിന്‍റെ നേട്ടങ്ങൾ എണ്ണി പറഞ്ഞും ഗവർണറുടെ നയപ്രസംഗം
പാല്‍ നെറുകയില്‍ കയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗനമം. അമ്മ കുഞ്ഞിന് പാല് കൊടുത്ത ശേഷം കുഞ്ഞിന്‍റെ വായില്‍ നിന്ന് രക്തം വന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കുഞ്ഞിന്‍റെ മൃതദേഹം പത്തനംതിട്ട ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.