പത്തനംതിട്ട: ജില്ലയിൽ 73 ദുരിതാശ്വാസ ക്യാമ്പുകളിലായി 609 കുടുംബങ്ങളിലെ 2101 പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിൽ 856 പുരുഷൻമാരും 876 സ്ത്രീകളും 369 കുട്ടികളുമുണ്ട്. കോന്നി താലൂക്കിൽ ഏഴ് ക്യാമ്പുകളിലായി 97 കുടുംബങ്ങൾ, മല്ലപ്പള്ളി താലൂക്കിൽ 11 ക്യാമ്പുകളിലായി 63 കുടുംബങ്ങൾ, തിരുവല്ല താലൂക്കിൽ 30 ക്യാമ്പുകളിലായി 258 കുടുംബങ്ങൾ, റാന്നി താലൂക്കിൽ 11 ക്യാമ്പുകളിലായി 82 കുടുംബങ്ങൾ, കോഴഞ്ചേരി താലൂക്കിൽ 14 ക്യാമ്പുകളിലായി 109 കുടുംബങ്ങളുമാണ് കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിൽ ജില്ലയിലെ 161 കർഷകർക്ക് 42.57 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു.
പത്തനംതിട്ടയില്‍ ക്യാമ്പുകളില്‍ കഴിയുന്നത് 2101 പേര്‍ - പത്തനംതിട്ട മഴ വാര്‍ത്തകള്‍
856 പുരുഷൻമാരും 876 സ്ത്രീകളും 369 കുട്ടികളുമാണ് ക്യാമ്പിലുള്ളത്.