ETV Bharat / state

'മലയാളം ഉപയോഗിക്കുന്നത് അവിയല്‍ പരുവത്തില്‍' - Pathanamthitta District Administration latest news

ആശയവിനിമയത്തോടൊപ്പം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന മികച്ച കവിതകളും സാഹിത്യങ്ങളും ഉണ്ടാകുന്നത് ഭാഷയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

കേരളപ്പിറവി ആഘോഷിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം
author img

By

Published : Nov 2, 2019, 2:16 AM IST

Updated : Nov 2, 2019, 3:00 AM IST

പത്തനംതിട്ട: മലയാള ഭാഷ പലരും ഉപയോഗിക്കുന്നത് അവിയല്‍ പരുവത്തിലാണെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ്. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്‍റെയും ഭരണഭാഷാ വാരാചരണത്തിന്‍റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

'മലയാളം ഉപയോഗിക്കുന്നത് അവിയല്‍ പരുവത്തില്‍'

ഭാഷയെ നാം നോക്കിക്കാണേണ്ട രീതി മാറേണ്ടിയിരിക്കുന്നു. ആശയവിനിമയത്തോടൊപ്പം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന മികച്ച കവിതകളും സാഹിത്യങ്ങളും ഉണ്ടാകുന്നത് ഭാഷയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കുന്നതിനൊപ്പം ഉയര്‍ന്നതലത്തില്‍ എഴുതുവാനും നമുക്ക് കഴിയണം. മാതൃഭാഷയുടെ മികവ് തിരിച്ചറിഞ്ഞ് ഉപയോഗിക്കണം. നമ്മുടെ സംസ്‌കാരത്തെ മുന്നോട്ടുകൊണ്ടുപോകുന്നതും നിലനിര്‍ത്തുന്നതും ഭാഷയാണ്. മലയാളം ഉള്‍പ്പെടെയുള്ള എല്ലാ ഭാഷകളും ഓരോ ജനതയുടേയും സംസ്‌കാരത്തിന്‍റെ ഭാഗമാണ്. മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്‌താല്‍ മാത്രമേ ഭാഷ നിലനില്‍ക്കൂ. ഭാവിയില്‍ മലയാള ഭാഷയുടെ വിശുദ്ധി നിലനിര്‍ത്തേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഏറെ ഇഷ്ടമുള്ള കുമാരനാശാന്‍റെ 'വീണപൂവ്'എന്ന കവിതയുടെ നാലുവരി ചൊല്ലുവാനും കലക്ടര്‍ മറന്നില്ല.

സിനിമാ സംവിധായകന്‍ ഡോ. ബിജു മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എം: സജി എഫ് മെന്‍ഡിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ അലക്‌സ്.പി.തോമസ്, ഫിനാന്‍സ് ഓഫീസര്‍ എം ഗീതാകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:Body:ആശയവിനിമയത്തിനേക്കാളുപരി ഒരുപടി മുന്നില്‍ നില്‍ക്കേണ്ടത് ഭാഷയുടെ നിലനില്‍പ്പിനാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ഭാഷയെ നാം നോക്കിക്കാണേണ്ട രീതി മാറേണ്ടിയിരിക്കുന്നു. ആശയവിനിമയത്തോടൊപ്പം ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന മികച്ച കവിതകളും സാഹിത്യങ്ങളും ഉണ്ടാകുന്നത് ഭാഷയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കുന്നതിനൊപ്പം ഉയര്‍ന്നതലത്തില്‍ എഴുതുവാനും നമ്മുക്ക് കഴിയണം. മാതൃഭാഷയുടെ മികവ് തിരിച്ചറിഞ്ഞ് ഉപയോഗിക്കണം. ഇപ്പോള്‍ നമ്മളില്‍ പലരും മലയാളം ഉപയോഗിക്കുന്നത് അവിയല്‍ പരുവത്തിലാണ്.  നമ്മുടെ സംസ്‌കാരത്തെ മുന്നോട്ടുകൊണ്ടുപോകുന്നതും നിലനിര്‍ത്തുന്നതും ഭാഷയാണ്. മലയാളം ഉള്‍പ്പെടെയുള്ള എല്ലാ ഭാഷകളും ഓരോ ജനതയുടേയും സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ മാത്രമേ ഭാഷ നിലനില്‍ക്കൂ.  ഭാവിയില്‍ മലയാള ഭാഷയുടെ വിശുദ്ധി നിലനിര്‍ത്തേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഏറെ ഇഷ്ടമുള്ള കുമാരനാശാന്റെ 'വീണപൂവ്'എന്ന കവിതയുടെ നാലുവരി ചൊല്ലുവാനും കളക്ടര്‍ മറന്നില്ല.

സിനിമാ സംവിധായകന്‍ ഡോ.ബിജു മുഖ്യ പ്രഭാഷണം നടത്തി. എഡിഎം:സജി എഫ് മെന്‍ഡിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ അലക്സ് പി തോമസ്, ഫിനാന്‍സ് ഓഫീസര്‍ എം ഗീതാകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Conclusion:
Last Updated : Nov 2, 2019, 3:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.