പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 154 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1743 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 9219 പേര്‍ നിരീക്ഷണത്തിലാണ്. 1928 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ കൊവിഡ് മരണനിരക്ക് 0.59 % ഉം ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.22% ഉം ആണ്.
പത്തനംതിട്ടയില്‍ 40 പേര്‍ക്ക് കൂടി കൊവിഡ് - രോഗമുക്തി നിരക്ക്
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.22% ആണ്. ഇന്ന് 154 പേര്‍ രോഗമുക്തരായി.