പത്തനംതിട്ട: ജില്ലയിൽ പുതിയ കൊവിഡ്. രോഗബാധിതരായ ആറു പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുളളത്. 92 പ്രൈമറി കോണ്‍ടാക്‌ടുകളും, 40 സെക്കന്‍ഡറി കോണ്‍ടാക്‌ടുകളും ഉൾപടെ 1124 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുളളത്.
പരിശോധനയ്ക്ക് അയച്ച 105 സാമ്പിളുകളിൽ 69 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട് 36 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ലോക്ക് ഡൗൺ നിബന്ധനകള്‍ പാലിക്കാതെ നിരത്തിലിറങ്ങിയവരെ പ്രതികളാക്കി ജില്ലയില്‍ 304 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 307 പേരെ അറസ്‌റ്റ് ചെയ്‌തതായും 240 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.