പത്തനംതിട്ട: ജില്ലയിൽ 87 പേർക്ക് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 57 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരുടെ എണ്ണം 206 ആയി. 30 പേർ വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജില്ലയില്‍ 416 പേർ രോഗികളിയിട്ടുണ്ട്. 425 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 1388 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1982 പേരുമാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം ഇന്ന് 19 പേർ രോഗമുക്തരായി. ജില്ലയിൽ ഒമ്പത് പ്രദേശങ്ങളെക്കൂടി കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കിയിട്ടുണ്ട്. പ്രമാടം ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്ന്, അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11, 12 ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ 13 ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 11, 13, 15 ആറന്മുള ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 എന്നീ സ്ഥലങ്ങളിൽ ജൂലൈ 17 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്‌ൻമെന്‍റ് സോണ്‍ നിയന്ത്രണങ്ങളുണ്ടാകും.
പത്തനംതിട്ടയില്‍ 87 പേര്‍ക്ക് കൂടി കൊവിഡ്
19 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 416 ആയി.