പത്തനംതിട്ട: ജില്ലയിൽ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 170 ആയി. ഇതിൽ 165 പേർ ജില്ലയിലും അഞ്ചു പേർ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ഇന്ന് മൂന്നു പേർ രോഗമുക്തരായി. 181 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. പുതിയതായി 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിൽ തിരിച്ചെത്തിയ 3158 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 1903 പേരും നിരീക്ഷണത്തിലാണ്.
ഡൽഹിയിൽ നിന്നെത്തിയ ആങ്ങമൂഴി സ്വദേശിയായ 33 വയസുകാരൻ. കുവൈറ്റിൽ നിന്നെത്തിയ തെങ്ങുംകാവ് ഈട്ടിമൂട്ടിൽപ്പടി സ്വദേശിയായ 47 വയസുകാരൻ, അരുവാപ്പുലം സ്വദേശിയായ 51 വയസുകാരൻ, തിരുവല്ല സ്വദേശികളായ 35കാരി, പത്തുവയസുകാരി, അഞ്ചു വയസുകാരൻ, വയ്യാറ്റുപുഴ സ്വദേശിയായ 40 വയസുകാരൻ, കൊറ്റനാട് സ്വദേശിയായ 27കാരൻ, പള്ളിക്കൽ സ്വദേശിയായ 31കാരൻ, ആറന്മുള സ്വദേശിയായ 34കാരൻ, ഏഴംകുളം സ്വദേശിയായ 52കാരൻ, മെഴുവേലി സ്വദേശിയായ 40കാരൻ, തോട്ടപ്പുഴശേരി സ്വദേശിയായ 52കാരൻ, കുരിയന്നൂർ സ്വദേശിനിയായ 52കാരി, ഉള്ളന്നൂർ സ്വദേശിയായ 27കാരൻ, മഹാരാഷ്ട്രയിൽ നിന്നെത്തിയ പെരിങ്ങര സ്വദേശിയായ ഇരുപത് വയസുകാരൻ, ചെറുകോൽ സ്വദേശിനിയായ 15കാരി, പെരിങ്ങര സ്വദേശിയായ 16കാരി, ബഹ്റൈനിൽ എത്തിയ മണ്ണീറ സ്വദേശിയായ 27കാരൻ, കോട്ടാങ്ങൽ സ്വദേശിയായ 49കാരൻ, ദുബൈയിൽ നിന്നെത്തിയ കുളനട കൈപ്പുഴ നോർത്ത് സ്വദേശിയായ 46കാരൻ, കൊറ്റനാട് സ്വദേശിയായ 33കാരൻ, സൗദിയിൽ നിന്നെത്തിയ നിരണം സ്വദേശിയായ 36 വയസുകാരി, മലേഷ്യയിൽ നിന്നെത്തിയ മണക്കാട് സ്വദേശിയായ 33 വയസുകാരൻ, മസ്കറ്റിൽ നിന്നെത്തിയ പറക്കോട് സ്വദേശിയായ 36 വയസുകാരൻ എന്നിവർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.