പത്തനംതിട്ട : ജില്ലയിൽ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 15ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ 13 വയസുള്ള കുളനട ഉള്ളന്നൂർ സ്വദേശി, മെയ് 13ന് ഡൽഹിയിൽ നിന്ന് എത്തിയ 37 വയസുള്ള റാന്നി പഴവങ്ങാടി സ്വദേശി, മക്കപ്പുഴ സ്വദേശിനിയായ 32കാരി എന്നിവർക്കാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16 ആയി. ജില്ലയിൽ 45 പേർ വിവിധ ആശുപത്രികളിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 473 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3221 പേരും കൊവിഡ് കെയർ സെന്‍ററുകളിലും വീടുകളിലും നിരീക്ഷണത്തിലാണ്. ജില്ലയില്‍ 95 കൊവിഡ് കെയർ സെന്‍ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയിലെ വൈറസ് ബാധിതരുടെ എണ്ണം 16 ആയി