പത്തനംതിട്ട: തിരുവല്ല കുമ്പനാട് ജങ്‌ഷനില്‍ മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. കോഴഞ്ചേരി ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍, വാര്യാപുരം സ്വദേശി കലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ (28 മാര്‍ച്ച് 2022) ഒന്‍പത് മണിയോടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്‍റെ സീറ്റ് ഉൾപ്പടെ തെറിച്ചു പോയി. അപകടത്തില്‍ യുവാക്കള്‍ തത്ക്ഷണം മരിച്ചതായാണ് വിവരം. കോയിപ്രം പൊലീസെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കുമ്പനാട്ടെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.