ETV Bharat / state

ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്‌ടിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍ - pathanamthitta todays news

ബിവറേജസ് കോര്‍പ്പറേഷന്‍റെ അടൂര്‍ ബൈപ്പാസ് റോഡിലുള്ള ഔട്ട്‌ലെറ്റില്‍ മേയ്‌ ആറിനാണ് മോഷണം നടന്നത്

ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്‌ടിച്ച കേസ്  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  beverages outlet theft 2 arrested  pathanamthitta todays news
ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്‌ടിച്ച കേസ്; ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
author img

By

Published : May 25, 2022, 7:14 AM IST

പത്തനംതിട്ട: മദ്യവില്‍പ്പന ശാല കുത്തിത്തുറന്ന് മദ്യവും പണവും മോഷ്‌ടിച്ച കേസില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ബിവറേജസ് കോര്‍പ്പറേഷന്‍റെ അടൂര്‍ ബൈപ്പാസ് റോഡരികിലുള്ള ഔട്ട്‌ലെറ്റിലാണ് സംഭവം. പശ്ചിമ ബംഗാള്‍ ഉത്തര്‍ ദിനാജ്‌പൂര്‍ സ്വദേശി സംഷാദ് (28), ബാബന്‍ ബാരി ജെഹിര്‍ ആലം(20) എന്നിവരാണ് അറസ്റ്റിലായത്.

പയ്യന്നൂര്‍, ഇടപ്പളളി എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. മേയ് ആറിനാണ് സംഭവം. മൊബൈല്‍ ഫോണുകളും, സി.സി.ടി.വി ഡി.വി.ആറുകളും മോഷ്‌ടിച്ചു. മുപ്പത്തിനായിരത്തില്‍പരം രൂപയുടെ വിദേശമദ്യം മോഷണം പോയെന്നാണ് അധികൃതര്‍ പറയുന്നത്. രാവിലെ ജീവനക്കാര്‍ തുറക്കാന്‍ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

പിടികൂടിയത് പ്രത്യേക അന്വേഷണ സംഘം: ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്‌ടാക്കള്‍ തറയില്‍ കോണ്‍ക്രീറ്റ് ചെയ്‌ത് ഉറപ്പിച്ചിരുന്ന ലോക്കര്‍ കുത്തിപ്പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന്, മേശകളും അലമാരയും തകര്‍ത്ത പ്രതികള്‍ സമീപത്തെ ഭിത്തിയില്‍ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറുകളും മദ്യക്കുപ്പികളും മൊബൈല്‍ ഫോണുകളും കവർന്നാണ് കടന്നത്. ബൈപ്പാസിലുള്ള ഹോട്ടലിലെ മുന്‍ ജീവനക്കാരനായിരുന്നു ഒന്നാം പ്രതി. ഇയാളെ സ്വഭാവ ദൂഷ്യം കാരണം ജോലിയില്‍ നിന്നും പറഞ്ഞുവിട്ടിരുന്നു.

ബിവറേജില്‍ സുരക്ഷ ജീവനക്കാരില്ലെന്ന വിവരം അറിയാവുന്ന ഒന്നാം പ്രതി രണ്ടാം പ്രതിയേയും കൂട്ടി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. അടൂർ പൊലീസ് ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്‌ധര്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഡി.വി.ആറുകള്‍ നഷ്‌ടപ്പെട്ടതിനാല്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

അറസ്റ്റ് ഇടപ്പള്ളിയില്‍ നിന്നും: ടൗണിന് സമീപമുള്ള നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് പ്രതികള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആണെന്ന സൂചന ലഭിക്കുകയായിരുന്നു. തൊഴിലാളി ക്യാമ്പുകളും അടൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളിളുമെല്ലാം വ്യാപക പരിശോധന നടത്തി. പ്രതികള്‍ കോട്ടയം ഭാഗത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു.

കോട്ടയത്ത് ദിവസങ്ങളോളം തങ്ങി അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നാം പ്രതി സംഷാദിനെ കണ്ണൂര്‍, പയ്യന്നൂരില്‍ നിന്നും, രണ്ടാം പ്രതി ജെഹീറിനെ എറണാകുളം, ഇടപ്പള്ളിയില്‍ നിന്നാണ് അറസ്റ്റ് ചെയ്‌തത്. പ്രതികളില്‍ നിന്നും മോഷണമുതലുകള്‍ പൊലീസ് കണ്ടെത്തി.

ഡിവൈ.എസ്.പി ആര്‍ ബിനുവിന്‍റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ടി.ഡി പ്രജീഷ്, എസ്.ഐ എം മനീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സൂരജ്, ജോബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഇവരെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.