പത്തനംതിട്ട : അടൂര്‍ മണ്ണടിയില്‍ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. തുവയൂര്‍ തെക്ക് സുരേഷ് ഭവനില്‍ സുനില്‍ സുരേന്ദ്രനാണ് (27) വെട്ടേറ്റത്. പരിക്കേറ്റ സുനിലിനെ അടൂര്‍ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ | പതിവ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവർക്കായി പ്രത്യേക മിഷന്‍ ; മാര്‍ച്ച് 7 ന് തുടക്കം
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ ഏരിയ എക്‌സിക്യുട്ടീവംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമാണ് ഇയാള്‍. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.