സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ ജില്ലാതല പാസിംഗ് ഔട്ട് പരേഡ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്നു. ബാൻഡുകളുടെ അകമ്പടിയോടെ ആവേശവും ആത്മവിശ്വാസവും ഒട്ടും ചോരാതെയായിരുന്നു പരേഡ്.
ജില്ലയിലെ 23 സ്കൂളുകളിൽനിന്നും പരിശീലനം പൂർത്തിയാക്കിയ സീനിയർ കേഡറ്റുകളാണ് പരേഡിൽ അണിനിരന്നത്. പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ എസ് അനന്തകൃഷ്ണൻ സല്യൂട്ട് സ്വീകരിച്ച് സന്ദേശം നൽകി . പൊലീസിലെ നല്ല ഗുണങ്ങള്‍ സ്വാംശീകരിച്ച് രാജ്യത്തിന് നന്മ ചെയ്യാനും അഭിമാനമായി മാറാനും ഓരോ വിദ്യാർഥിക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, എസ്പിസി പ്രോജക്ട് ഓഫീസർ പ്രദീപ് കുമാർ എന്നിവരും. പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽപങ്കെടുത്തു. രണ്ടുവർഷത്തെ മികച്ച പ്രകടനം കാഴ്ചവച്ച 23 സ്കൂളുകളിലെ 46 കേഡറ്റുകൾക്ക് അവാർഡ് വിതരണവും നടത്തി