ETV Bharat / state

മഴ കുറഞ്ഞു; പമ്പ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അടച്ചു - heavy rain

60 സെന്‍റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ അധിക ജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്ക് വിട്ടത്.

മഴ കുറഞ്ഞു  പമ്പ അണക്കെട്ട്‌  പത്തനംതിട്ട  ജലനിരപ്പ് ഉയര്‍ന്നു  pamba dam shutter closes pathanamthitta  pamba dam shutter  heavy rain  kerala rain
മഴ കുറഞ്ഞു; പമ്പ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അടച്ചു
author img

By

Published : Aug 10, 2020, 12:39 PM IST

പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്ന പമ്പ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അടച്ചു. ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള നീരോഴുക്ക് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ഞായറാഴ്‌ച പുലര്‍ച്ചെ തുറന്ന അണക്കെട്ടിന്‍റെ ആറ് ഷട്ടറുകളും അടച്ചത്. 60 സെന്‍റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ അധിക ജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്ക് വിട്ടത്. 986.332 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള പമ്പ അണക്കെട്ടില്‍ 982.8 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.

മഴ കുറഞ്ഞു; പമ്പ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അടച്ചു

അതേസമയം ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് എന്‍ഡിആര്‍എഫിന്‍റെ 22 അംഗസംഘവും കൊല്ലത്ത് നിന്നെത്തിയ മത്സ്യത്തൊഴിലാളികളും കോന്നിയില്‍ നിന്നെത്തിയ എട്ട് കുട്ട വഞ്ചിയും തുഴച്ചിലുകാരും രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ്‌ പറഞ്ഞു. ജില്ലയില്‍ ഇതുവരെ ആറ്‌ താലൂക്കുകളിലായി 103 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.