ETV Bharat / state

'പാല്‍തു ജാന്‍വര്‍' സംവിധായകന്‍ സംഗീതും 'കരിക്ക്' താരം ശ്രുതി സുരേഷും വിവാഹിതരായി

പാൽതു ജാൻവറിൽ ഒരു പ്രധാന വേഷം ശ്രുതി സുരേഷ് കൈകാര്യം ചെയ്‌തിട്ടുണ്ട്

author img

By

Published : Sep 11, 2022, 2:26 PM IST

palthu janwar director sangeeth p rajan  director sangeeth p rajan  palthu janwar  sruthy suresh  karikku actress sruthy suresh  sangeeth p rajan weds sruthy suresh  കരിക്ക് വെബ് സീരീസ്  പാൽതു ജാൻവർ  പാൽതു ജാൻവർ സംവിധായകന്‍ വിവാഹിതനായി  സംഗീത് പി രാജന്‍  ശ്രുതി സുരേഷ്
'കരിക്ക്' താരം ശ്രുതി സുരേഷും 'പാല്‍തു ജാന്‍വര്‍' സംവിധായകന്‍ സംഗീതും വിവാഹിതരായി

പത്തനംതിട്ട : തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടി നേടുന്ന ചിത്രമാണ് ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവർ. നവാഗതനായ സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ആദ്യ ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ വിവാഹ ജീവിതത്തിലേക്കും ചുവടുവച്ചിരിക്കുകയാണ് സംഗീത്.

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി ശ്രുതി സുരേഷിനെയാണ് സംഗീത് വിവാഹം ചെയ്‌തിരിക്കുന്നത്. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രം ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

പാൽതു ജാൻവറിൽ ഒരു പ്രധാന വേഷവും ശ്രുതി സുരേഷ് കൈകാര്യം ചെയ്‌തിട്ടുണ്ട്. ജൂണ്‍, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അര്‍ച്ചന 31 നോട്ട് ഔട്ട്, സുന്ദരി ഗാന്‍ഡന്‍സ് തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

ഓണം റിലീസായി തിയറ്ററുകളിലെത്തിയ പാൽതു ജാൻവർ പ്രദര്‍ശനം തുടരുകയാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ രചന നിര്‍വഹിച്ച ചിത്രത്തിന് ജസ്റ്റിൻ വർഗീസാണ് സംഗീതം ഒരുക്കിയത്.

ബേസിലിനൊപ്പം ഇന്ദ്രൻസ്, ഷമ്മി തിലകൻ, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.