ETV Bharat / state

ഓണത്തെ വരവേറ്റ് പള്ളിക്കൽ സ്വാശ്രയ കാർഷിക വിപണി; ദിനംപ്രതി നടക്കുന്നത് ലക്ഷങ്ങളുടെ കച്ചവടം

ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ പ്രതിദിന കച്ചവടം നടക്കുന്ന സംസ്ഥാനത്തെ പ്രധാന കാർഷിക വിപണികളിലൊന്നാണ് പള്ളിക്കൽ സ്വാശ്രയ കാർഷിക വിപണി

പള്ളിക്കൽ സ്വശ്രയ കാർഷിക വിപണി  ഓണച്ചന്ത  പത്തനംതിട്ട ഓണച്ചന്ത  ഓണത്തെ വരവേറ്റ് പഴകുളം സ്വശ്രയ കാർഷിക വിപണി  Pazhakulam agricultural market  കാർഷിക വിപണി  Pallikal self supporting agricultural market  Agricultural market Pathanamthitta  Pallikal agricultural market Pathanamthitta
ഓണത്തെ വരവേറ്റ് പള്ളിക്കൽ സ്വശ്രയ കാർഷിക വിപണി; ദിനംപ്രതി നടക്കുന്നത് ലക്ഷങ്ങളുടെ കച്ചവടം
author img

By

Published : Sep 4, 2022, 6:14 PM IST

പത്തനംതിട്ട: നാട്ടു നന്മയുടെ കാറ്റേറ്റു വളർന്ന നാടൻ കാർഷിക വിഭവങ്ങളുടെ കണിയൊരുക്കലാണ് നാട്ടു വിപണികൾ. കദളിയും ഏത്തനും പച്ചക്കറികളും കൊടംപുളിയും ചേനയും മുതൽ കാന്താരിയും അടയ്ക്കയും വരെ നിരന്നിരിക്കുമ്പോൾ അത് പോന്നോണ സമൃദ്ധിയുടെ മനോഹരമായ കാഴ്‌ചയാണ്. പത്തനംതിട്ട ജില്ലയിലെ പഴകുളത്താണ് ഓണത്തെ വരവേറ്റ് പള്ളിക്കൽ സ്വശ്രയ കാർഷിക വിപണി സജീവമായത്.

ഓണത്തെ വരവേറ്റ് പള്ളിക്കൽ സ്വശ്രയ കാർഷിക വിപണി; ദിനംപ്രതി നടക്കുന്നത് ലക്ഷങ്ങളുടെ കച്ചവടം

ആഴ്‌ചയിൽ രണ്ടു ദിവസം മാത്രം പ്രവർത്തിക്കുന്ന വിപണി ഓണചന്തയ്ക്കായി മൂന്നാം തീയതി മുതൽ ആറാം തീയതി വരെ തുടർച്ചയായി പ്രവർത്തിക്കും. വി.എഫ്.പി.സി.കെയുടെ കീഴിൽ 16 വർഷമായി പ്രവർത്തിക്കുന്ന വിപണിയുടെ ശക്തി നാനൂറോളം വരുന്ന കർഷകരാണ്. ഒരു ലക്ഷം മുതൽ 5ലക്ഷം രൂപ വരെ പ്രതിദിന കച്ചവടം നടക്കുന്ന സംസ്ഥാനത്തെ പ്രധാന കാർഷിക വിപണികളിൽ ഒന്നാണിത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കർഷകർ തങ്ങളുടെ കാർഷിക വിഭവങ്ങൾ ഇവിടേയ്‌ക്ക് എത്തിക്കുന്നുണ്ട്. രാവിലെ 10 മണിയോടെ വിപണിയിൽ എത്തിക്കുന്ന കാർഷിക വിളകൾ തൂക്കം ഉറപ്പാക്കി ലേലത്തിനായി വയ്ക്കും. വൻകിട കച്ചവടക്കാർ മുതൽ പ്രാദേശിക കച്ചവടക്കാർ വരെ ലേലത്തിനെത്തും.

കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കിയാണ് വിപണി ഭാരവാഹികൾ ലേലം നയിക്കുക. ഇതിലൂടെ തങ്ങളുടെ കാർഷിക വിഭവങ്ങൾക്ക് വിപണി തേടി അലയേണ്ട അവസ്ഥ ഉണ്ടാകുന്നില്ലെന്നും, മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്നും കർഷകർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.