ETV Bharat / state

'സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം; പള്ളിയില്‍ പോസ്റ്ററുകള്‍ - പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത

സഭാതര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് മന്ത്രിക്കെതിരെ പോസ്റ്ററുകള്‍

മന്ത്രിക്കെതിരെ പോസ്റ്ററുകള്‍  വീണ ജോര്‍ജ് മൗനം വെടിയണം  സഭാതർക്കത്തിൽ മന്ത്രിക്കെതിരെ പോസ്റ്ററുകള്‍  orthodox yuvajanam poster against veena george  veena george Pathanamthitta  poster against veena george Pathanamthitta  ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധം
സഭാതർക്കത്തിൽ മന്ത്രിക്കെതിരെ പോസ്റ്ററുകള്‍
author img

By

Published : Apr 2, 2023, 5:24 PM IST

വീണ ജോര്‍ജിനെതിരെ ഓര്‍ത്തഡോക്‌സ് പള്ളിപ്പരിസരത്ത് പോസ്റ്ററുകള്‍

പത്തനംതിട്ട: സഭാതർക്കത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളിപ്പരിസരങ്ങളിൽ പോസ്റ്ററുകള്‍. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഓശാന ഞായറാഴ്‌ചയായ ഇന്ന് പുലർച്ചെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. 'സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം' എന്നും 'ചര്‍ച്ച്‌ ബില്ലില്‍ പിണറായി വിജയന്‍ നീതി നടപ്പാക്കണം' എന്നുമാണ് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ വാചകങ്ങള്‍. 'ഓര്‍ത്തഡോക്‌സ് യുവജനം' എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. വീണ ജോര്‍ജിന്‍റെ ഇടവകയായ കുമ്പഴ പള്ളിപ്പരിസരത്തും വീണയുടെ ഭർത്താവിന്‍റെ ഇടവകയായ ചന്ദനപ്പള്ളി പള്ളിപ്പരിസരത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

'അങ്ങനെയൊരു പ്രസ്ഥാനം ഇല്ല'; പ്രതികരിച്ച് മന്ത്രി: പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മന്ത്രി വീണ ജോർജ് പ്രതികരണവുമായി രംഗത്തെത്തി. 'ഓര്‍ത്തഡോക്‌സ് യുവജനം' എന്നൊരു പ്രസ്ഥാനം ഇല്ല. തെരഞ്ഞെടുപ്പില്‍ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും ജനങ്ങള്‍ക്ക് അറിയാം. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രതിഷേധം ഉണ്ടെങ്കില്‍ നേരിട്ട് തന്നെ അറിയിക്കാം.

രാത്രിയുടെ മറവില്‍ പോസ്റ്റര്‍ ഒട്ടിക്കുകയല്ല വേണ്ടത്. താന്‍ മത്സരിച്ച മുന്‍ തെരഞ്ഞെടുപ്പുകളിലും വ്യാജ പ്രചരണം ധാരാളം ഉണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് സഭ വീണ ജോര്‍ജിനെതിരെയാണ് എന്ന് നേരത്തെയും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തനിക്കെതിരായ വ്യാജ പ്രചരണത്തില്‍ ചില മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന് മന്ത്രി വയനാട്ടില്‍ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.