ETV Bharat / state

കുപ്പിയിലടച്ച കരളും ഹൃദയവും, ദുർമന്ത്രവാദ തട്ടിപ്പ് സംഘം പിടിയില്‍: എല്ലാം ആടിന്‍റേതെന്ന് പൊലീസ്

ഹൃദയം, കരൾ ഉൾപ്പെടെ മനുഷ്യന്‍റെതെന്ന് സംശയിക്കുന്ന അവയവങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്‌ പിന്നിൽ 'പണം തട്ടിയെടുക്കുക' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ദുർമന്ത്രവാദ തട്ടിപ്പ് സംഘമെന്ന് പൊലീസ്.

thamilnadu people  theni news  body part of human  police seized car  pathanamthitta  kerala  scorpio car  പത്തനംതിട്ട  ദുർമന്ത്രവാദ തട്ടിപ്പ്  തേനി  സ്കോർപ്പിയോ  തമിഴ്‌നാട് സ്വദേശി  തമിഴ്‌നാട് പൊലീസ്  മഹാമന്ത്രവാദി  ഇലന്തൂർ നരബലി  ആടിന്‍റെ അവയവ ഭാഗങ്ങൾ  Witchcraft Scam
മനുഷ്യന്‍റെ അവയവങ്ങള്‍ കണ്ടെത്തിയ സംഭവം പിടിച്ചെടുത്തത് മൃഗ മാംസം
author img

By

Published : Aug 5, 2023, 5:14 PM IST

പത്തനംതിട്ട: കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ കാറില്‍ നിന്ന് ഹൃദയം, കരൾ ഉൾപ്പെടെ അവയവങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്‌ പിന്നിൽ 'പണം തട്ടിയെടുക്കുക' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ദുർമന്ത്രവാദ തട്ടിപ്പ് സംഘമാണെന്ന് കണ്ടെത്തൽ. പൊലീസ് നടത്തിയ പരിശോധനയിൽ അവയവ ഭാഗങ്ങൾ ആടിന്‍റേതാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും തമിഴ്‌നാട് തേനിയിലേക്ക് പോയ സ്കോർപ്പിയോ വാഹനം ഉത്തമപാളയത്ത് നിന്നാണ് പൊലീസ് പരിശോധനയിൽ പിടിയിലാകുന്നത്.

സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ അലക്‌സ് പാണ്ഡ്യൻ, മുരുകൻ എന്നിവരെയും സംഭവത്തിൽ ഉൾപ്പെട്ട ഡേവിഡ് പ്രതാപ് സിംഗ് എന്ന ജെയിംസ് സ്വാമിയേയുമാണ് കസ്റ്റഡിയിലെടുത്തത്. പൂജ ചെയ്‌ത മനുഷ്യന്‍റെ അവയവ ഭാഗങ്ങളാണിവയെന്നും വീട്ടില്‍ വച്ചാല്‍ സമ്പത്ത് കൈവരുമെന്നും വിശ്വസിപ്പിച്ച് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്.

പണം തട്ടാൻ ദുർമന്ത്രവാദ തട്ടിപ്പ്; തേനിയില്‍ താമസിക്കുന്ന ഡേവിഡ് പ്രതാപ് സിങ് എന്ന ജയിംസ് സ്വാമിയാണ് മന്ത്രവാദിയുടെ അടുത്ത് കൊണ്ടു പോയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടർന്ന് തമിഴ്‌നാട് പൊലീസ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടു. ഇതോടെ പരുമല നാക്കട പാലച്ചുവട് സ്വദേശിയും നേരത്തെ കള്ള നോട്ട് കേസിൽ പ്രതിയുമായ ചെല്ലപ്പനെ പത്തനംതിട്ട ജില്ല സ്‌പെഷല്‍ ബ്രാഞ്ച് ഉേദ്യാഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ വാഹനത്തിൽ നിന്നും പൊലീസ് മനുഷ്യന്‍റെ അവയവ ഭാഗങ്ങൾ പിടിച്ചു എന്ന രീതിയിൽ വാർത്ത പരന്നു. പൂജ ചെയ്‌ത നിലയിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന സംശയവും വർധിപ്പിച്ചു.

പൊലീസ് പറയുന്ന കഥ: 'മഹാമന്ത്രവാദി' യെന്ന് വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിച്ച് തമിഴ്‌നാട്ടിൽ നിന്നുളള ദുർമന്ത്ര വാദത്തിൽ വിശ്വസിക്കുന്നവരെ മുതലെടുത്തുക്കൊണ്ട് തട്ടിപ്പ് നടത്തി വരികയായിരുന്നു ചെല്ലപ്പനും തമിഴ്‌നാട്ടിൽ നിന്നുളള ഏജന്‍റ് ജെയിംസ് സ്വാമിയും. ചുട്ട കോഴിയെ പറപ്പിക്കുന്ന ബ്രഹ്മാണ്ട മന്ത്രവാദിയാണ് ചെല്ലപ്പൻ എന്നാണ് ജെയിംസ് സ്വാമി ഇരകളാക്കുന്ന വിശ്വാസികളെ ധരിപ്പിക്കുന്നത്. കള്ള നോട്ട് കൊടുക്കാമെന്നു പറഞ്ഞു നാട്ടുകാരെ പറ്റിച്ച കേസിലും പ്രതിയാണ് 'മഹാമാന്ത്രവാദി' ചെല്ലപ്പൻ. പൊലീസ് ചെല്ലപ്പനെ ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പിന്‍റെ രീതികൾ പുറത്തു വരുന്നത്.

തമിഴ്‌നാട്ടില്‍ ദുര്‍മന്ത്രവാദം ചെയ്‌ത് തട്ടിപ്പ് നടത്തി വരുന്നയാളാണ് ജയിംസ് സ്വാമി. ചെല്ലപ്പൻ മഹാമാന്ത്രവാദിയാണെന്നും മറ്റും ധരിപ്പിച്ചാണ് ഇയാള്‍ നാട്ടുകാരെ തട്ടിപ്പിന് ഇരയാക്കിയത്. ദുർമന്ത്രവാദ പൂജകൾ നടക്കുന്നത് വണ്ടിപ്പെരിയാറില്‍ വച്ചാണ്. പൂജ ചെയ്‌ത മനുഷ്യ അവയവങ്ങൾ എന്ന പേരിൽ കൈമാറിയാണ് ലക്ഷങ്ങൾ സംഘം തട്ടിയെടുക്കുന്നത്. വാങ്ങുന്ന പണം ജെയിംസ് സ്വാമിയും ചെല്ലപ്പനും വീതിച്ചെടുക്കും. ഇത്തരത്തിൽ ചെല്ലപ്പന്‍ മന്ത്രവാദം നടത്തി കുപ്പിയിലാക്കി കൊടുത്ത അവയങ്ങളുമായി പോയവരാണ് ഉത്തമപാളയത്ത് വച്ച് പൊലീസ് പരിശോധനയിൽ പിടിയിലായത്.

"തന്നെ കൂട്ട് പിടിച്ചു ദുർമന്ത്ര വാദത്തിന്‍റെ പേരിൽ തമിഴ്‌നാട്ടുകാരെ പറ്റിക്കുന്ന ആളാണ് ജെയിംസ് സ്വാമിയെന്നും ഇതിലൂടെ തനിക്ക് കമ്മീഷൻ ആണ് ലഭിക്കുന്നതെന്നും"- പുളിക്കീഴ് സ്‌റ്റേഷനിൽ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ ചെല്ലപ്പൻ പറഞ്ഞു.

സ്കോർപിയോയും ഫ്രിഡ്‌ജും അവയവങ്ങളും: കഴിഞ്ഞ ദിവസം രണ്ടു പേരുമായാണ് ജയിംസ് സ്വാമി വണ്ടിപ്പെരിയാറിൽ എത്തിയത്. മൂന്നു കുപ്പികളിലായf ജെയിംസ് സ്വാമി കൊണ്ടുവന്ന ആടിന്‍റെ കരളുൾപ്പെടെയുളള അവയവ ഭാഗങ്ങൾ ഒപ്പമെത്തിയവർ കാണാതെ ചെല്ലപ്പനെ ഏൽപ്പിച്ചു. മന്ത്രവാദം നടത്തി ശക്തി വരുത്തിയതാണെന്ന് കൂടെ വന്നവരെ വിശ്വസിപ്പിച്ച് മുന്നു കുപ്പികളും ചെല്ലപ്പന്‍ തമിഴ്‌നാട്ടിൽ നിന്നും എത്തിയവർക്ക് കൈമാറി.

ഇവർ രണ്ടു ലക്ഷം രൂപയാണ് ചെല്ലപ്പന് കൈമാറിയത്. ഇതിൽ കമ്മീഷൻ ആയി അര ലക്ഷത്തോളം രൂപ മാത്രമേ താൻ എടുത്തുള്ളുവെന്നും ബാക്കി ജെയിംസ് സ്വാമിക്കുള്ളതാണെന്നും ചെല്ലപ്പൻ പൊലീസിനോട് പറഞ്ഞു. തേനി പൊലീസും ചെല്ലപ്പനെ ചോദ്യം ചെയ്‌തിരുന്നു. ദുർമന്ത്ര വാദത്തിനായി ആളുകൾ എത്തിയത് സ്കോർപിയോ വാഹനത്തിലാണ്.

ഇലന്തൂർ നരബലി കേസിലെ പ്രതി കൊല്ലപ്പെട്ട സ്ത്രീകളെ വീട്ടിൽ എത്തിച്ചതും സ്കോർപിയോ വാഹനത്തിൽ ആയിരുന്നു. കൂടാതെ ഇലന്തൂരിലെ സ്ത്രീകളെ കൊലപ്പെടുത്തി ആന്തരിക അവയവങ്ങൾ മുറിച്ചെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ജെയിംസ് സ്വാമിയും സംഘവും മൃഗത്തിന്‍റെ അവയവങ്ങൾ മുറിച്ചെടുത്ത് മനുഷ്യ അവയവങ്ങളാണെന്ന് ധരിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയത്. ഈ സാമ്യമാണ് പല ചർച്ചകൾക്ക് വഴിവെച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.