ETV Bharat / state

പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; പ്രദേശവാസികൾ ആശങ്കയിൽ - Thannithhode

ഇടുക്കി കട്ടപ്പന കഞ്ഞിക്കുഴി സ്വദേശി വിനീഷ് മാത്യു(40) ആണ് മരിച്ചത്.

പത്തനംതിട്ട  pathanamthitta  പുലി  ആക്രമണം  കട്ടപ്പന  Thannithhode  മരിച്ചു
പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; പ്രദേശവാസികൾ ആശങ്കയിൽ
author img

By

Published : May 7, 2020, 6:11 PM IST

പത്തനംതിട്ട : തണ്ണിത്തോട് മേടപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇടുക്കി കട്ടപ്പന കഞ്ഞിക്കുഴി സ്വദേശി വിനീഷ് മാത്യു(40)ആണ് മരിച്ചത്. പുലർച്ചെ ടാപ്പിംഗിനായി പോയപ്പോഴാണ് പുലി പിടിച്ചതെന്ന് കരുതപ്പെടുന്നു.

പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; പ്രദേശവാസികൾ ആശങ്കയിൽ

പ്ലാൻറ്റേഷൻ കോർപറേഷന്‍റെ റബ്ബർ മരങ്ങൾ ലീസിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളായിരുന്നു മാത്യു. നാളുകളായി ഇയാൾ കോന്നിയുടെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ജോലി ചെയ്തിരുന്നത്. തിരികെ വരാൻ വൈകിയതിനെ തുടർന്ന് തിരക്കി പോയ ആളാണ് പുലിയുടെ ആക്രമണത്തിൽ മരണപ്പെട്ട നിലയിൽ മൃതദേഹം കണ്ടത്. ശരീര ഭാഗങ്ങൾ പുലി കടിച്ചെടുത്ത നിലയിലായിരുന്നു. മുൻപും ഈ മേഖലയിൽ പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. വളർത്ത് മൃഗങ്ങൾക്ക് നേരയും മനുഷ്യർക്ക് നേരയും പുലിയുടെ അക്രമണം പലപ്പോഴായി സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് വനത്തോട് ചേർന്ന പ്രദേശങ്ങളിൽ കഴിയുന്നവർ ആശങ്കയിലാണ്.

ഇതിന് മുൻപ് പുലിയെ കുടുക്കാനായി വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും ഫലം ഉണ്ടായില്ല. സംഭവത്തെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിനീഷ് മാത്യുവിന്‍റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.