ETV Bharat / state

വനിത ഹോസ്‌റ്റിലിന് മുമ്പിൽ പട്ടാപകൽ നഗ്നത പ്രദർശനം; ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറി - വനിത ഹോസ്‌റ്റിലിൽ സാമൂഹിക വിരുദ്ധർ

ഹോസ്റ്റലിനു മുന്നിലെ റോഡിൽ വാഹനം നിർത്തിയ ശേഷം ഹോസ്റ്റലിനു നേരെ നോക്കുന്നതും തുടർന്ന് വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്

nudity in front of women hostel  പട്ടാപകൽ നഗ്നതാ പ്രദർശനം  വനിത ഹോസ്‌റ്റിലിൽ സാമൂഹിക വിരുദ്ധർ  pathanamthitta news
നഗ്നതാ പ്രദർശനം
author img

By

Published : Jan 22, 2022, 11:04 AM IST

Updated : Jan 22, 2022, 3:19 PM IST

പത്തനംതിട്ട: നഗരത്തോട് ചേർന്നുള്ള വനിത ഹോസ്‌റ്റിലിൽ സാമൂഹിക വിരുദ്ധരുടെ നഗ്നത പ്രദർശനം. തുടർച്ചയായി നടക്കുന്ന നഗ്നത പ്രദർശനത്തിൽ മാനസികമായി തകർന്ന ഹോസ്റ്റലിലെ വിദ്യാർഥികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പത്തനംതിട്ട പൊലീസിൽ പരാതി നൽകി. ഇന്നലെ പകൽ പതിനൊന്നു മണിക്ക് ശേഷം വ്യത്യസ്‌ത സമയങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ ഹോസ്റ്റലിന് മുന്നിലെ റോഡിലെത്തി നഗ്നത പ്രദർശനം നടത്തിയവരുടെ ദൃശ്യങ്ങളാണ് പെൺകുട്ടികൾ മൊബൈലിൽ പകർത്തി പരാതി നൽകിയത്.

പട്ടാപകൽ നഗ്നത പ്രദർശനം

ഇരുവരും ഹെൽമെറ്റും മാസ്കും ധരിച്ചിരിക്കുന്നതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. ഇവർ എത്തിയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റും ദൃശ്യങ്ങളിൽ വ്യക്തമാകില്ല. ഇരുവരും കൈലിയും ഷർട്ടുമാണ് ധരിച്ചിട്ടുള്ളത്.

ഇതിൽ ഒരാൾ ബുള്ളറ്റിലാണ് എത്തിയത്. ഹോസ്റ്റലിനു മുന്നിലെ റോഡിൽ വാഹനം നിർത്തിയ ശേഷം ഹോസ്റ്റലിനു നേരെ നോക്കുന്നതും തുടർന്ന് വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹോസ്റ്റലിനു ചുറ്റും ആറടിയോളം ഉയരത്തിൽ മതിലുണ്ട്. അതിനാൽ തന്നെ ഹോസ്റ്റലിന്‍റെ മുകൾ നിലയിലുള്ള കുട്ടികളെ ലക്ഷ്യം വച്ചാണ് സാമൂഹിക വിരുദ്ധരുടെ പ്രവർത്തനം.

പെൺകുട്ടികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഹോസ്റ്റൽ വാർഡനെ കാണിച്ച ശേഷമാണ് പോലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ്‌ വ്യാപനം; 239 തടവുകാര്‍ക്ക്‌ കൊവിഡ്‌

Last Updated : Jan 22, 2022, 3:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.