ETV Bharat / state

ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ നടന്ന റെയ്‌ഡിൽ ഒൻപത് കോടി രൂപ പിടിച്ചെടുത്തു

ബിലീവേഴ്‌സ് ചർച്ചിൻ്റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് റെയ്‌ഡ് നടന്നത്.

black money  Believers Church premises  ബിലീവേഴ്‌സ് ചർച്ച്  ഒൻപത് കോടി രൂപ  തിരുവല്ല സഭാ ആസ്ഥാനം  റെയ്‌ഡ്
ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ നടന്ന റെയ്‌ഡിൽ ഒൻപത് കോടി രൂപ പിടിച്ചെടുത്തു
author img

By

Published : Nov 7, 2020, 10:01 AM IST

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ നടന്ന ആദായ നികുതി വകുപ്പ് റെയ്‌ഡിൽ നിരോധിത നോട്ട് ഉൾപ്പടെ ഒൻപത് കോടി രൂപ പിടിച്ചെടുത്തു. ബിലീവേഴ്‌സ് ചർച്ചിൻ്റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് റെയ്‌ഡ് നടന്നത്. വെള്ളിയാഴ്‌ച രാത്രി നടത്തിയ പരിശോധനയിലാണ് സഭാ ആസ്ഥാനത്ത് പാർക്ക് ചെയ്‌ത വാഹനത്തിൽ നിന്നും കെട്ടിടത്തിൽ നിന്നുമായി കണക്കിൽ പെടാത്ത പണം പിടികൂടിയത്.

രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകൾ സഭാ ആസ്ഥാനത്തെ കെട്ടിടത്തിൽ നിന്നാണ് കണ്ടെടുത്തത്. ഏഴ് കോടി രൂപ ആസ്ഥാന വളപ്പിൽ പാർക്ക് ചെയ്‌തിരുന്ന വാഹനത്തിൽ നിന്നാണ് ലഭിച്ചത്. പരിശോധനകൾ നാളെ പൂർത്തിയായേക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിലീവേഴ്‌സ് ചർച്ച് കണക്കിൽപ്പെടാത്ത 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സഭാ ആസ്ഥാനത്തടക്കം ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.