പത്തനംതിട്ട : ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മേയ് 23ന് അബുദാബിയിൽ നിന്നും അബുദാബി - കണ്ണൂർ വിമാനത്തിൽ എത്തിയ പയ്യാനാമൺ സ്വദേശിക്കാണ് (30) രോഗം സ്ഥിരീകരിച്ചത്. ഇയാൾ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്നു. ജില്ലയിൽ ഇതുവരെ 31 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജില്ലയിൽ രണ്ട് പേർ രോഗവിമുക്തരായിയിട്ടുണ്ട്. കൂടാതെ വിവിധ ആശുപത്രികളിലായി 65 പേർ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 3,371 പേരും വിദേശത്ത് നിന്ന് എത്തിയ 801 പേരും നിരീക്ഷണത്തിലാണ്. 116 കോവിഡ് കെയർ സെന്‍ററുകൾ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ ഒരാൾക്കു കൂടി കൊവിഡ് - pathanamthitta
മേയ് 23ന് അബുദാബിയിൽ നിന്നും അബുദാബി കണ്ണൂർ വിമാനത്തിൽ എത്തിയ പയ്യാനാമൺ സ്വദേശിക്കാണ് (30) രോഗം സ്ഥിരീകരിച്ചത്.