ETV Bharat / state

Murder Case Pathanamthitta : 42കാരൻ തലയ്ക്കടിയേറ്റ് മരിച്ചു ; 10 വർഷത്തിന് ശേഷം പ്രതികൾക്ക് 5 വർഷം കഠിനതടവ് വിധിച്ച് കോടതി

A 42-year-old man died after being hit on the head : 2013 ഡിസംബർ 19നാണ് 42-കാരനായ ബിജു പ്രതികളുടെ ആക്രമണത്തിൽ തലയ്‌ക്ക് ഗുരതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 31,000 രൂപ വീതം പിഴയും വിധിച്ചത്

പത്തനംതിട്ട  പത്തനംതിട്ട കോടതി  കോടതി വാർത്തകൾ  Court news  Pathanamthitta Court news  crime news  kerala news  42 കാരൻ തലയ്ക്കടിയേറ്റ് മരിച്ചു
The court sentenced the accused to five years in prison after the ten years of Murder
author img

By ETV Bharat Kerala Team

Published : Sep 9, 2023, 7:35 AM IST

പത്തനംതിട്ട : യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ സഹോദരന്മാരായ പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 31,000 രൂപ വീതം പിഴയും. 2013 ൽ കീഴ്വായ്‌പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി (Pathanamthitta Additional Sessions Court) ജഡ്‌ജി പി പി പൂജയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം അധികതടവ് കൂടി അനുഭവിക്കണം. പിഴത്തുകയിൽ 50,000 രൂപ കൊല്ലപ്പെട്ടയാളുടെ മകന് നൽകണമെന്നും കോടതി ഉത്തരവിട്ടു (Accused sentenced after ten years of incident).

കല്ലൂപ്പാറ കടമാൻകുളം കടമാൻകുളത്ത് വീട്ടിൽ വാവച്ചൻ എന്ന് വിളിക്കുന്ന അഭിലാഷ് (36), സഹോദരൻ കൊച്ചുമോൻ എന്നുവിളിക്കുന്ന അശോകൻ (32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സമീപവാസിയായ ബിജു (42) ആണ്‌ പ്രതികളുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കുകൾ പറ്റി, ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് (A 42-year-old man died after being hit on the head). 2013 ഡിസംബർ 19നാണ് കേസിനാസ്‌പദമായ സംഭവം.

കടമാൻകുളത്ത് പബ്ലിക് റോഡിൽ മദ്യപിച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്‌ത വിരോധത്താൽ മരക്കഷണം, കമ്പിവടി എന്നിവകൊണ്ട് പ്രതികൾ ബിജുവിന്‍റെ തലയിലും ദേഹത്തും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആദ്യം കുറ്റകരമായ നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജു ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

ഇപ്പോൾ പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയും അന്നത്തെ കീഴ്‌വായ്‌പൂർ എസ്ഐയുമായിരുന്ന ജി സുനിൽ കുമാറാണ് കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് പൊലീസ് ഇൻസ്‌പെക്‌ടർ ജി സന്തോഷ് കുമാർ (നിലവിൽ പത്തനംതിട്ട എസ്‌എസ് ബിഡിവൈഎസ്‌പി), ബിനു വർഗീസ് (നിലവിൽ ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്‌ടർ) എന്നിവരും അന്വേഷണം നടത്തി. ബിനു വർഗീസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കടമാൻകുളത്തെ മോനച്ചന്‍റെ ഫർണിച്ചർ കടയിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ബിജു. സംഭവ ദിവസം രാത്രി ഒമ്പത് മണിയോടെ മദ്യപിച്ചെത്തിയ അഭിലാഷ് കടയുടെ മുൻവശത്തെ റോഡിൽവച്ച് അസഭ്യം വിളിച്ചത് ചോദ്യം ചെയ്‌ത ബിജുവിനെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചു. കടയിലെ മറ്റു ജോലിക്കാർ ചേർന്ന് അയാളെ പറഞ്ഞുവിട്ടെങ്കിലും രാത്രി പത്ത് മണിയോടെ സഹോദരൻ അശോകനുമായെത്തി കമ്പും കമ്പിവടിയും ഉപയോഗിച്ച് ആക്രമിച്ച് തലയ്ക്കും മറ്റും പരിക്കേൽപ്പിച്ചു എന്നായിരുന്നു കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. രേഖ ആർ നായർ, അഡ്വ. സന്ധ്യ ടി വാസു എന്നിവർ ഹാജരായി.

ALSO READ : Accused Arrested| കൊലപാതകം നടത്തി 27 വര്‍ഷം ഒളിവില്‍, ഇതിനിടെ പല വേഷങ്ങള്‍; പിടികിട്ടാപ്പുള്ളി ഒടുവില്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.