ETV Bharat / state

ശബരിമല മകരവിളക്ക്; പഴുതടച്ച സുരക്ഷ ഒരുക്കാന്‍ അധിക പൊലീസ് സേന - ശബരിമല വാര്‍ത്തകള്‍

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി രണ്ട് ഡി.വൈ.എസ്.പി , മൂന്നു സി.ഐ, 16 എസ്.ഐമാരടക്കം 200 ഓളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

മകരവിളക്ക് ആഘോഷം പഴുതടച്ച സുരക്ഷ ക്രമീകരണങ്ങള്‍ കേരളാ പൊലീസ് ശബരിമല വാര്‍ത്തകള്‍ sabarimala latest news
മകരവിളക്ക്
author img

By

Published : Jan 13, 2020, 7:55 AM IST

ശബരിമല: മകരവിളക്കിന് മുന്നോടിയായി പഴുതടച്ച സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി കേരള പൊലീസ്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക പൊലീസ് സേന ഇന്ന് ചുമതലയേല്‍ക്കും. രണ്ട് ഡിവൈ.എസ്.പി , മൂന്നു സി.ഐ, 16 എസ്.ഐമാരടക്കം 200 ഓളം പൊലീസുകാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. നിലവില്‍ സന്നിധാനത്ത് 1,475 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഭക്തരുടെ സുരക്ഷക്കായി 15 ഡിവൈ.എസ്‌.പി മാരും സി.ഐമാരും 160 എസ്.ഐ, എ.എസ്‌.ഐമാരും നിലവില്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 70 അംഗ ബോംബ് സ്‌ക്വാഡും സന്നിധാനത്ത് പ്രവര്‍ത്തന നിരതമാണ്. പൊലീസ് ടെലികമ്മ്യൂണിക്കേഷനിലും 20 പേരെ നിയോഗിച്ചിട്ടുണ്ട്.

കേരള പൊലീസിലെ ക്വിക് റസ്പോണ്‍സ് ടീമും മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെത്തുമെന്ന് സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ എസ്.സുജിത്ത്ദാസ് അറിയിച്ചു. ബെയ്‌ലി പാലം വഴിയും കൊപ്രക്കളത്തിന് മുന്നിലുള്ള റോഡ് മാര്‍ഗവുമാണ് ഭക്തര്‍ക്ക് പമ്പയിലേക്ക് പോകാന്‍ സൗകര്യമൊരുക്കുക.

Intro:മകരവിളക്ക് സുരക്ഷക്കായുള്ള അധിക പോലീസ് സേന ഇന്ന് ചുമതലയേല്‍ക്കും
Body:മകരവിളക്ക് പ്രമാണിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്തും പരിസരത്തും അധികമായി നിയോഗിക്കാനുള്ള പോലീസ് സേനാംഗങ്ങളാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്. 200 ഓളം പോലീസുകാരെയാണ് പുതുതായി തിരക്ക് നിയന്ത്രിക്കുന്ന ജോലികള്‍ക്ക് മാത്രമായി നിയോഗിക്കുക. രണ്ട് ഡിവൈ.എസ്.പിമാര്‍, മൂന്നു സി.ഐ.മാര്‍, 16 എസ്.ഐമാര്‍ എന്നിവരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. നിലവില്‍ 1475 പോലീസുകാര്‍ സന്നിധാനത്ത് ജോലിനോക്കുന്നുണ്ട്. ഇതില്‍ 15 ഡിവൈ.എസ്.പി., 36 സി.ഐ,160 എസ്.ഐ, എ.എസ്.ഐമാര്‍ എന്നിവരും നിലവില്‍ ഭക്തരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.70 പേരടങ്ങുന്ന ബോംബ് സ്‌ക്വാഡ് സന്നിധാനത്ത് പ്രവര്‍ത്തന നിരതമാണ്. പോലീസ് ടെലികമ്മ്യൂണിക്കേഷനിലും 20 പേരെ നിയോഗിച്ചിട്ടുണ്ട്.കേരള പോലീസിലെ ക്വീക് റസ്പോണ്‍സ് ടീമും മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെത്തുമെന്ന് സന്നിധാനം സ്പെഷല്‍ ഓഫീസര്‍ എസ്.സുജിത്ത്ദാസ് അറിയിച്ചു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മകരവിളക്ക് കഴിഞ്ഞ ശേഷം ഭക്തര്‍ തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകാനുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പ്രത്യേക പരിഗണനയാണ് പോലീസ് നല്‍കുന്നത്. ബെയ്ലി പാലം വഴിയും കൊപ്രക്കളത്തിന് മുന്നിലുള്ള റോഡും വഴിയാണ് ഭക്തര്‍ കൂടുതലായി പമ്പയിലേക്ക്് പോകാന്‍ സൗകര്യമൊരുക്കുക.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.