ETV Bharat / state

പെരുന്തേനരുവി ഡാമിന്‍റെ ഷട്ടർ സാമൂഹിക വിരുദ്ധർ തുറന്നു, വെള്ളം ഒഴുകിയത് അര മണിക്കൂറോളം - കെഎസ്ഇബി

ജില്ലാ കലക്ടര്‍ ഡാം സുരക്ഷാ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടി

പെരുന്തേനരുവി ഡാം
author img

By

Published : Mar 14, 2019, 2:58 AM IST

പത്തനംതിട്ട പെരുന്തേനരുവി ഡാമിന്‍റെ ഷട്ടർ സാമൂഹിക വിരുദ്ധർ തുറന്ന് വിട്ടു. അരമണിക്കൂറോളം വെള്ളം ഒഴുകിയ ശേഷം കെഎസ്ഇബി അധികൃതരെത്തി ഷട്ടർ അടക്കുകയായിരുന്നു.

ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. സമീപവാസിയായ റോയിയാണ് ഡാമിൽ നിന്ന് വെള്ളം ഒഴുകുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇദ്ദേഹം കെഎസ്ഇബി ജീവനക്കാരെ അറിയിക്കുകയും അരമണിക്കൂറിനുള്ളിൽ ഡാമിന്‍റെ ഷട്ടർ അടക്കുകയും ചെയ്തു.തടയണ വരുന്നതിന് മുമ്പ് കടത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന വള്ളവും കത്തിച്ച നിലയിലായിരുന്നു.

പെരുന്തേനരുവി ഡാം

പ്രളയത്തില്‍ ഒഴുകിയെത്തിയ ചെളിയടിഞ്ഞ് ഡാമിന്‍റെആഴം കുറഞ്ഞതിനാൽ നിലവിൽ ഇവിടെ നിന്നുളള വൈദ്യുതോത്പാദനത്തിൽ കുറവ് വരുത്തിയിരിക്കുകയാണ്. കെ.എസ്.ഇ.ബിയുടെ പരാതിയിൽ വെച്ചൂച്ചിറ പൊലീസ് കേസെടുത്തു. ജില്ലാ കലക്ടര്‍ ഡാം സുരക്ഷാ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

Intro:Body:

പത്തനംതിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്നുവിട്ടു. ചൊവ്വാഴ്ച രാത്രി പത്തരയോടാണ് സംഭവം. ജില്ലാ കലക്ടര്‍ ഡാം സുരക്ഷാ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടി.

വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന കുടമുരട്ടികരയിലെ സമീപവാസിയായ റോയിയാണ് ഡാമിൽ നിന്ന് വെള്ളം ഒഴുകുന്നത് കണ്ടത്. വറ്റികിടന്നിരുന്ന നദിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടതിനെ തുടര്‍ന്ന് റോയി കെ.എസ്.ഇ.ബി ജീവനക്കാരനെ വിവരം അറിയിക്കുകയും അരമണിക്കൂറിന് ശേഷം തടയണയുടെ ഷട്ടർ അടയ്ക്കുകയുമായിരുന്നു. തടയണ വരുന്നതിന് മുമ്പ് കടത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന വള്ളവും കത്തിച്ച നിലയിലായിരുന്നു.

പ്രളയത്തില്‍ ഒഴുകിയെത്തിയ ചെളിയടിഞ്ഞ് ഡാമിന്റെ ആഴം കുറഞ്ഞിരുന്നു. തുടര്‍ന്ന് വൈദ്യുതോത്പാദനത്തിനും കുറവ് വരുത്തി. വിവരമറിഞ്ഞ് വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി കെ.എസ്.ഇ.ബിയുടെ പരാതിയിൽ കേസെടുത്തു.

Etv bharat

Pathanamthitta

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.