ETV Bharat / state

മല്ലപ്പള്ളിയിലെ മഴക്കെടുതി വിലയിരുത്തി ആരോഗ്യമന്ത്രി ; ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ

author img

By

Published : Oct 17, 2021, 6:04 PM IST

Updated : Oct 17, 2021, 7:38 PM IST

പന്തളം കരിങ്ങാലി പാടത്തോട് ചേർന്നുകിടക്കുന്ന പുതുമന ഭാഗത്ത് പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി

minister veena george on pathanamthitta rescue operation  മല്ലപ്പള്ളി  മല്ലപ്പള്ളി വെള്ളപൊക്കം  വെള്ളപൊക്കം  പത്തനംതിട്ട വെള്ളപൊക്കം  പത്തനംതിട്ട വാർത്ത  പത്തനംതിട്ട മഴ  ആരോഗ്യമന്ത്രി വീണ ജോർജ്  വീണ ജോർജ്  പന്തളം  പന്തളം വെള്ളപ്പൊക്കം  ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ക്രമീകരണം  minister veena george on pathanamthitta relief work  എൻഡിആർഎഫ്  ndrf  veena george  pathanamthitta relief work  pathanamthitta rescue operation  rescue operation  pathanamthitta rain
minister veena george on pathanamthitta relief work

പത്തനംതിട്ട : വെള്ളപ്പൊക്കം നാശം വിതച്ച മല്ലപ്പള്ളി താലൂക്കിലെ സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രി വീണ ജോർജ്. പന്തളം ഉൾപ്പടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ എൻഡിആർഎഫ്, ഫയർ ഫോഴ്‌സ്, മത്സ്യ തൊഴിലാളികൾ ഉൾപ്പെടുന്ന സംഘം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതായും മന്ത്രി പറഞ്ഞു. ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ക്രമീകരണം വിശദീകരിക്കുകയായിരുന്നു വീണ ജോര്‍ജ്.

ഇതിനിടെ പന്തളം കരിങ്ങാലി പാടത്തോട് ചേർന്നുകിടക്കുന്ന പുതുമന ഭാഗത്ത് പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. അഗ്നിശമന സേന ഇവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടത്തി. പന്തളം നഗരസഭയിലെ 33-ാം വാർഡിൽപെട്ട പതിനഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. വീടുകളിൽ ഉള്ള അവശ്യ വസ്തുക്കൾ, ഭക്ഷ്യ സാധനങ്ങൾ, വൈദ്യുതോപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി.

മല്ലപ്പള്ളിയിലെ മഴക്കെടുതി വിലയിരുത്തി ആരോഗ്യമന്ത്രി

ALSO READ: കൊക്കയാറിൽ കുട്ടികളുടേതടക്കം ആറ് മൃതദേഹങ്ങൾ കണ്ടെത്തി ; മഴ ശക്തം, തിരച്ചില്‍ പ്രതിസന്ധിയില്‍

ജില്ലയിലെ മൂന്നുനദികളിലും അപകട നിലയ്ക്ക് മുകളിൽ വെള്ളം ഉയർന്നതായും മന്ത്രി പറഞ്ഞു. ജില്ലയിൽ ഇതുവരെ 40 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതിൽ 660 പേരെ മാറ്റിപ്പാർപ്പിച്ചു. എല്ലാ ജില്ലകളിലും ആന്‍റിജന്‍ കിറ്റിന്‍റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശനിയാഴ്‌ച രാത്രിയോടെതന്നെ ആരംഭിച്ചിരുന്നു. മല്ലപ്പള്ളി, പന്തളം, റാന്നി, ആറന്മുള എന്നീ പ്രദേശങ്ങളില്‍ കൊല്ലത്തുനിന്ന് എത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

ക്യാമ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ആരോഗ്യ വകുപ്പ് നേരത്തേതന്നെ പുറപ്പെടുവിച്ചിരുന്നതാണ്. രോഗലക്ഷണമുള്ളവരെ പ്രത്യേകമായി താമസിപ്പിക്കും. കൊവിഡ് പോസിറ്റീവായവരെ സിഎഫ്എല്‍ടിസികളിലേക്കോ ഡിസിസികളിലേക്കോ മാറ്റും. ആന്‍റിജന്‍ ടെസ്റ്റ് നടത്തേണ്ട ക്യാമ്പുകളില്‍ ടെസ്റ്റ് നടത്തുമെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പന്തളം നഗരസഭ ചെയർപേഴ്‌സൺ, അടൂർ ആർഡിഒ, അടൂർ തഹസിൽദാർ എന്നിവര്‍ സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനും നേതൃത്വം നൽകാനുമായി എത്തിയിരുന്നു.

സ്റ്റേഷൻ ഓഫിസർ വി വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രഞ്ജിത്ത്‌ ആർ, കൃഷ്ണകുമാർ, വിപിൻ വി, സുരേഷ്‌കുമാർ എന്നിവരും പതിനഞ്ച് അംഗ സിവിൽ ഡിഫൻസ് ടീമും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Last Updated : Oct 17, 2021, 7:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.