ETV Bharat / state

സംസ്ഥാനത്തെ പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി  മുഹമ്മദ് റിയാസ്

ദീപാലങ്കാരങ്ങള്‍ ചെയ്‌ത് ജനങ്ങളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ സംസ്ഥാനത്തെ പാലങ്ങളെ മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലങ്ങളുടെ താഴ്‌ഭാഗത്തെ ഉപയോഗശൂന്യമായ സ്ഥലത്ത് പാര്‍ക്കുകളോ സ്‌കേറ്റിങ് പോലുള്ളവ നടത്താന്‍ സാധിക്കുന്ന പ്രദേശമോ ആക്കി മാറ്റുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി

Beautification of Bridges in Kerala  PA Muhammed Riyas on the Beautification of Bridges  Minister PA Muhammed Riyas  Beautification of Bridges  LDF Government  പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റും  മന്ത്രി പി എ മുഹമ്മദ് റിയാസ്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്  കരിയിലമുക്ക് പാലം  ആറന്മുള നിയോജക മണ്ഡലം  മന്ത്രി വീണ ജോര്‍ജ്  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്
മന്ത്രി പി എ മുഹമ്മദ് റിയാസ്
author img

By

Published : Feb 17, 2023, 10:16 AM IST

മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിക്കുന്നു

പത്തനംതിട്ട: ജനങ്ങളെ ആകര്‍ഷിക്കത്തക്ക നിലയിലേക്ക് പാലങ്ങളില്‍ ദീപാലങ്കരങ്ങള്‍ നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലങ്ങളെ സൗന്ദര്യവത്‌കരിക്കുന്നതിന്‍റെ ഭാഗമായി പൊതുമേഖല സഹകരണ സ്വകാര്യ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി ഈ വര്‍ഷം 50 പാലങ്ങളില്‍ ദീപാലങ്കര പ്രവര്‍ത്തനങ്ങള്‍ നടത്തും.

കായംകുളം, ബേപ്പൂര്‍ മണ്ഡലങ്ങളിലെ രണ്ടു പാലങ്ങള്‍ ഇത്തരത്തില്‍ അലങ്കരിച്ചത് വിജയകരമായിരുന്നു. വിദേശ രാജ്യങ്ങളില്‍ പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അത്തരത്തില്‍ കേരളത്തിലെയും പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പൊതു ഡിസൈന്‍ പോളിസി തയാറാക്കി പാലങ്ങളുടെ താഴ്‌ഭാഗത്ത് ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം പാര്‍ക്കുകളോ സ്‌കേറ്റിങ് പോലെയുള്ള ആവശ്യങ്ങള്‍ക്കോ സൗകര്യ പ്രദമാക്കും.

സംസ്ഥാനത്തെ ജനങ്ങളുടെ ആതിഥ്യ മര്യാദയും മതനിരപേക്ഷ മനസും മതസൗഹാര്‍ദ അന്തരീക്ഷവുമാണ് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ചെറിയ പാലത്തിന് പകരം വീതിയേറിയ പാലം സാധ്യമാക്കുന്നതിലൂടെ നാടിന്‍റെ ഗതാഗതം സൗകര്യപ്രദമാക്കുന്ന നിലയിലേക്ക് കരിയിലമുക്ക് പാലം മാറുമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം 489 കോടി 49 ലക്ഷം രൂപയുടെ പ്രവര്‍ത്തികളിലായി 35 പാലങ്ങള്‍ പൂര്‍ത്തികരിച്ചു. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 1,208 കോടി രൂപയുടെ 140 പാലം പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

85 പാലങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് 782 കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സര്‍ക്കാരിന്‍റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ചെയ്‌താണ് മുന്നോട്ട് പോകുന്നത് എന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അടിസ്ഥാന സൗകര്യവികസന മേഖലയില്‍വലിയ മാറ്റം: മന്ത്രി വീണ ജോര്‍ജ്: അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കരിയിലമുക്ക് പാലത്തിന്‍റെ ഉദ്‌ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പൊതുമരാമത്ത് റോഡുകളും അത്യാധുനിക ടാറിങ് നിലവാരത്തിലേക്ക് ഉയര്‍ന്നു. നാടിന്‍റെ ആവശ്യമായ പാലങ്ങള്‍, കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവ പൂര്‍ത്തികരിച്ചു വരുന്നു.

ആറന്മുള നിയോജക മണ്ഡലത്തില്‍ കൂടി കടന്നുപോകുന്ന രണ്ട് സംസ്ഥാന പാതകളായ തിരുവല്ല-കുമ്പഴ റോഡിനെയും മാവേലിക്കര-കോഴഞ്ചേരി റോഡിനെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന ജില്ല പാതയാണ് കുമ്പനാട്-ആറാട്ടുപുഴ റോഡ്. ഈ റോഡ് ഉന്നത നിലവാരത്തില്‍ ബിഎം ആന്‍റ് ബിസി ടാറിങ് നടത്തിയപ്പോള്‍ പാലത്തിന്‍റെ ബലക്ഷയം മനസിലാക്കിയതോടെ ആണ് വീതിയുള്ള പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. മണ്ഡലത്തില്‍ ബിഎം ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അനുമതി ലഭിച്ച റോഡുകളുടെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കും എന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.