പത്തനംതിട്ട: തീര്‍ഥാടകരെ കൊള്ളയടിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന നിലപാടുകളോട് സന്ധിയില്ലെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഭക്ഷ്യ വകുപ്പ് നടത്തിയ ഒരുക്കങ്ങള്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഇടപെടലുകളാണ് വകുപ്പ് നടത്തിയിരിക്കുന്നത്.
പലതവണ ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. മുന്‍ വര്‍ഷങ്ങളില്‍ വകുപ്പ് ഫലപ്രദമായ ഇടപെടലുകളാണ് നടത്തിയത്. ഇത്തവണ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. നവംബര്‍ 16 മുതല്‍ ഹോട്ടലുകളില്‍ വില്‍ക്കുന്ന 40 ഇനങ്ങളുടെ വില നിശ്ചയിച്ചു. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വേണ്ട നടപടികള്‍ ജില്ല കലക്‌ടറുടെ നേതൃത്വത്തില്‍ നടത്തി.
Also read: ശബരിമല തീർഥാടകർക്ക് ഭക്ഷ്യ പദാർഥങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍