ETV Bharat / state

സന്നിധാനത്ത് തായമ്പകയില്‍ താളവിസ്‌മയം; കൊട്ടിക്കയറി മട്ടന്നൂര്‍ ശ്രീരാജും സംഘവും - പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത

സന്നിധാനത്ത് ഭക്തിയുടെ സംഗീത തിരയിളക്കിയ മികവാര്‍ന്ന പ്രകടനമാണ്, തായമ്പകയില്‍ മട്ടന്നൂര്‍ ശ്രീരാജും ചിറയ്ക്കല്‍ നിതീഷും നേതൃത്വം നല്‍കിയ സംഘം അവതരിപ്പിച്ചത്

pta sabarimala  mattannur sreeraj and team chendamelam  sabarimala Pathanamthitta  സന്നിധാനത്ത് തായമ്പകയില്‍ താളവിസ്‌മയം  കൊട്ടിക്കയറി മട്ടന്നൂര്‍ ശ്രീരാജും സംഘവും
സന്നിധാനത്ത് തായമ്പകയില്‍ താളവിസ്‌മയം
author img

By

Published : Jan 10, 2023, 10:51 PM IST

സന്നിധാനത്ത് തായമ്പകയിൽ സ്വരവസന്തം

പത്തനംതിട്ട: സന്നിധാനത്ത് തായമ്പകയിൽ സ്വരവസന്തം തീർത്ത് മട്ടന്നൂര്‍ ശ്രീരാജ്, ചിറയ്ക്കല്‍ നിതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം. സന്നിധാനം നടപ്പന്തലിലെ ശ്രീ ധര്‍മശാസ്‌ത ഓഡിറ്റോറിയത്തിലാണ് ഇരുവരും ചെണ്ടമേളത്തില്‍ തകര്‍ത്താടിയത്. താളങ്ങളുടെ സൂക്ഷ്‌മ കണക്കുകളെ കൊണ്ടും കൊടുത്തും വാങ്ങിയും പെരുക്കിയും എണ്ണം മുറുക്കിയും ഇരുവരും ഇന്നലെ (ജനുവരി ഒന്‍പത്) വൈകിട്ട് തീര്‍ത്ത മേളപ്രപഞ്ചം ദര്‍ശനത്തിനെത്തിയ ഭക്തർക്ക് ഹൃദ്യാനുഭവമായി.

മുഖവും ചെമ്പട വട്ടവും ചേര്‍ന്ന പതികാലത്തില്‍ തുടങ്ങി ചെമ്പക്കൂറും അടന്തക്കൂറും കൊട്ടിക്കയറിയതോടെ താളപ്രവേഗത്തിന്‍റെ വിസ്‌മയത്തില്‍ ഭക്തരും ആറാടി. ഇടവട്ടത്തില്‍ മുറുകി ഇരികിടയില്‍ ജലിച്ച് ഒടുവില്‍ കൊട്ടിക്കലാശമായപ്പോള്‍ സ്വരമാരി പെയ്‌തുതോര്‍ന്ന പ്രതീതി. അടിത്തറയും അഴകവും വടിവും വെടിപ്പുമുള്ള താളശില്‍പം ശ്രോതാക്കളുടെ ഉള്ളില്‍ കൊത്തിവച്ചാണ് ഇരുവരും പടിയിറങ്ങിയത്. ഇടന്തലയില്‍ മട്ടന്നൂര്‍ സുധി, ചെറുതാഴം വിഷ്‌ണുരാജ്, വലന്തലയില്‍ കൊട്ടാരം ബിജു, ഇരിങ്ങാലക്കുട നീരജ്, കാഞ്ഞിരങ്ങാട് അരുണ്‍ രാജ്, ഇലത്താളത്തില്‍ മട്ടന്നൂര്‍ അജിത്, ചെറുതാഴം രാമദാസ്, മട്ടന്നൂര്‍ സജിത്, ചെറുതാഴം കൃഷ്‌ണദാസ് എന്നിവരും അണിചേര്‍ന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.