പത്തനംതിട്ട : വിവാഹ വാഗ്‌ദാനം നല്‍കി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടരക്കര സ്വദേശിനി പാര്‍വതി (31), ഇവരുടെ ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്‌ത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്‌ദാനം നല്‍കി പലപ്പോഴായി യുവതി 11,07,975 രൂപ തട്ടിയെന്നാണ് യുവാവിന്‍റെ പരാതി.
ഇത്തരത്തില്‍ പലരെയും കബളിപ്പിച്ച് ദമ്പതികള്‍ പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ആദ്യമായാണ് പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്‌തു.
ഫേസ്‌ബുക്കില്‍ റിക്വസ്റ്റ്
2020 ഏപ്രിലിലാണ് തട്ടിപ്പിന്‍റെ തുടക്കം. നരിയാപുരത്ത് വര്‍ക്ഷോപ്പ് നടത്തുന്ന മഹേഷ് കുമാര്‍ ഫേസ്‌ബുക്ക് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്.
താൻ അവിവാഹിതയാണെന്നും സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നുമാണ് പാര്‍വതി മഹേഷിനെ ധരിപ്പിച്ചത്. എസ്‌എന്‍ പുരത്ത് സുനില്‍ലാലിന്‍റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും മഹേഷിനെ അറിയിച്ചു.
പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് യുവതി മഹേഷില്‍ നിന്നും പണം തട്ടി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ പത്തനംതിട്ട ശാഖയിലെ മഹേഷിന്‍റെ അക്കൗണ്ടിലൂടെയാണ് പണം കൈമാറിയത്.
ഇതിനിടെ വിശ്വാസം കൂട്ടാനായി മഹേഷിനെയും കൂട്ടി പാര്‍വതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു.
Read More: മര്‍ദനവും അസഭ്യവര്‍ഷവും ; കൊല്ലത്ത് ഇതര സംസ്ഥാന യുവതിക്ക് നേരെ ആക്രമണം
പിന്നീട് വിവാഹത്തില്‍ നിന്നും ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പോയി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. പാര്‍വതിക്ക് ഒരു മകളുമുണ്ട്.