ETV Bharat / state

മാന്നാർ മഹാത്മാഗാന്ധി ജലമേള സെപ്തംബര്‍ ഒമ്പതിന്

നെഹ്റു ട്രോഫി ജലമേളയിൽ മത്സരിക്കുന്ന അതേ ടീമുകൾ തന്നെയാണ് ചുണ്ടൻ വള്ളങ്ങളിലും വെപ്പ് വള്ളങ്ങളിലും ഇവിടെയും മത്സരിക്കുന്നത്

മാന്നാർ മഹാത്മാഗാന്ധി ജലമേള സെപ്തംബര്‍ ഒമ്പതിന്
author img

By

Published : Jul 31, 2019, 4:28 PM IST

പത്തനംതിട്ട: ഓണക്കാല ജലമേളകൾക്ക് തുടക്കം കുറിച്ച് സെപ്തംബർ ഒമ്പതിന് അമ്പത്തി അഞ്ചാമത് മാന്നാർ മഹാത്മാഗാന്ധി ജലമേള നടക്കും. മാന്നാർ കുര്യത്ത് കടവിലെ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിലാണ് ജലമേള നടക്കുകയെന്ന് ഭാരവാഹികൾ പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത ചുണ്ടൻ വള്ളങ്ങളും, വെപ്പ് വള്ളങ്ങളും, ഇരുട്ടുകുത്തി വള്ളങ്ങളും, ചുരുളൻ വള്ളങ്ങളും ഉൾപ്പടെ 45 കളിവള്ളങ്ങൾ പമ്പയാറ്റിൽ നടക്കുന്ന ജലോത്സവത്തിൽ പങ്കെടുക്കും. നെഹ്റു ട്രോഫി ജലമേളയിൽ മത്സരിക്കുന്ന അതേ ടീമുകൾ തന്നെയാണ് ചുണ്ടൻ വള്ളങ്ങളിലും വെപ്പ് വള്ളങ്ങളിലും ഇവിടെയും മത്സരിക്കുന്നത്.

മാന്നാർ മഹാത്മാഗാന്ധി ജലമേള സെപ്തംബര്‍ ഒമ്പതിന്

പതിനായിരങ്ങളെ സാക്ഷിയാക്കി നടത്തപ്പെടുന്ന മാന്നാർ മഹാത്മാ ഗാന്ധി ജലോത്സവം ആസ്വദിക്കാന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, വിദേശ രാഷ്ട്രതലവന്മാർ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയവർ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.

Intro:ഓണക്കാല ജലമേളകൾക്ക് തുടക്കം കുറിച്ച് സെപ്തമ്പർ 9 ന് മാന്നാർ മഹാത്മാഗാന്ധി ജലമേള നടക്കും. 55 ആ മത് മാന്നാർ മഹാത്മാ ഗാന്ധി ജലമേളയാണ് സെപ്തമ്പർ 9 ന് നടക്കുന്നത്.Body:55 ആമത് മാന്നാർ മഹാത്മാ ഗാന്ധി ജലമേള സെപ്തമ്പർ  9 ന് മാന്നാർ കുര്യത്ത് കടവിലെ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രശസ്ത ചുണ്ടൻ വള്ളങ്ങളും വെപ്പ് വള്ളങ്ങളും ഇരുട്ടുകുത്തി വള്ളങ്ങളും ചുരുളൻ വള്ളങ്ങളും ഉൾപ്പടെ നാൽപ്പത്തി അഞ്ചോളം കളി വള്ളങ്ങൾ പമ്പയാറ്റിൽ നടക്കുന്ന ജലോത്സവത്തിൽ പങ്കെടുക്കും. നെഹ്റു ട്രോഫി ജലമേളയിൽ മത്സരിക്കുന്ന അതേ ടീമുകൾ ചുണ്ടൻ വള്ളങ്ങളിലും വെപ്പ് വള്ളങ്ങളിലും ഇവിടെയും മത്സരിക്കുന്നത്. പതിനായിരങ്ങളെ സാക്ഷിയാക്കി നടത്തപ്പെടുന്ന മാന്നാർ മഹാത്മാ ഗാന്ധി ജലോത്സവ കാണാൻ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ , വിദേശ രാഷ്ട്ര തലവൻമാർ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.