പത്തനംതിട്ട: മഴ ശക്തമായതിന് പിന്നാലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതില്‍ മണിയാര്‍ ബാരേജിന്‍റെ അഞ്ച് ഷട്ടറുകള്‍ 20 സെന്‍റീമീറ്റര്‍ വീതം തുറന്നു. 67 ക്യൂമെക്സ് വെള്ളമാണ് സ്പില്‍ വേയിലൂടെ പുറത്തുവരുന്നത്. കക്കാട്ടാറിന്‍റെ റാന്നി, പെരുനാട് ഭാഗങ്ങളില്‍ 60 സെന്‍റീമീറ്റര്‍ വരെയും പമ്പയാറില്‍ വടശേരിക്കര ഭാഗം വരെ 40 സെന്‍റീമീറ്റര്‍ വരെയും, കോഴഞ്ചേരി ഭാഗം വരെ 20 സെന്‍റീമീറ്റര്‍ വരെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്‍റെയും പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മണിയാര്‍ ബാരേജിന്‍റെ ഷട്ടറുകള്‍ തുറന്നു - പത്തനംതിട്ട വാര്‍ത്തകള്‍
കക്കാട്ടാറിന്‍റെയും പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്ന ആളുകള്‍ ജാഗ്രത പാലക്കണം.
![മണിയാര്‍ ബാരേജിന്‍റെ ഷട്ടറുകള്‍ തുറന്നു മണിയാര്‍ ഡാം maniyar dam open maniyar dam news pathanathitta news പത്തനംതിട്ട വാര്‍ത്തകള്‍ മണിയാര്‍ ബാരേജ് തുറന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8218238-thumbnail-3x2-jkh.jpg?imwidth=3840)