പത്തനംതിട്ട: ലോക്ക് ഡൗണിന്‍റെ മറവിൽ വാടക വീട്ടിൽ ചാരായം നിർമിച്ച് വിൽപ്പന നടത്തിവന്ന തിരുവനന്തപുരം സ്വദേശി എക്സൈസിന്‍റെ പിടിയിൽ. പുത്തൻ വീട്ടിൽ സുധാകരൻ നായർ (47) ആണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 316 ലിറ്റർ കോട, അഞ്ച് ലിറ്റർ ചാരായം, വാറ്റ് ഉപകരണങ്ങളും തുടങ്ങിയവ പിടിച്ചെടുത്തു.
1500 മുതൽ 2000 രൂപ വരെ നിരക്കിലാണ് ഇയാൾ മദ്യം വിൽക്കുന്നത്. അസി. എക്സൈസ് കമ്മീഷണർ മാത്യു ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.