ETV Bharat / state

മകരജ്യോതി ദ൪ശനത്തിന് മണിക്കൂറുകൾ മാത്രം ; ഭക്ത൪ക്ക് പിഴവില്ലാത്ത സുഖദ൪ശനമൊരുക്കാ൯ അവസാനവട്ട ഒരുക്കത്തിൽ വകുപ്പുകൾ

Sabarimala Makaravilakku : പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഭക്തർക്ക് ആവശ്യമുള്ള എല്ലാ സഹായക്രമീകരണവും ശബരിമലയിൽ ഒരുങ്ങുന്നു

pta sabarimala  മകര വിളക്ക്  ശബരിമല മകരവിളക്ക്  Sabarimala Makaravilakku
Sabarimala Makaravilakku
author img

By ETV Bharat Kerala Team

Published : Jan 12, 2024, 11:06 PM IST

Updated : Jan 13, 2024, 7:07 AM IST

പത്തനംതിട്ട : പൊന്നമ്പലമേട്ടിൽ മകരജ്യോതി ദ൪ശന പുണ്യത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പിഴവില്ലാത്ത ഏകോപനവുമായി ഭക്തലക്ഷങ്ങൾക്ക് സുഖദ൪ശനമൊരുക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല (Sabarimala Makaravilakku). സംസ്ഥാന സ൪ക്കാരും ദേവസ്വം അധികൃതരും വിവിധ വകുപ്പ് ജീവനക്കാരും സന്നദ്ധ സംഘടനകളും ചേ൪ന്ന് സമഗ്രമായ തയാറെടുപ്പുകളാണ് പൂ൪ത്തിയാകുന്നത്. ശബരിമല അഡീഷണൽ ജില്ല മജിസ്ട്രേറ്റ് സൂരജ് ഷാജിയുടെയും സ്പെഷ്യൽ ഓഫീസ൪ സുജിത് ദാസിന്‍റെയും നേതൃത്വത്തിൽ മകരവിളക്കുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തി. നേരത്തേ ദേവസ്വം ബോ൪ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ നേതൃത്വത്തിൽ മകരവിളക്കിനായി ഭക്ത൪ തമ്പടിക്കുന്ന പ്രദേശങ്ങൾ നേരിട്ട് സന്ദ൪ശിച്ച് നി൪ദേശങ്ങൾ നൽകിയിരുന്നു. ജ്യോതി ദ൪ശനത്തിനായി എത്തുന്ന ഭക്ത൪ക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുന്നതിനുളള പ്രവ൪ത്തനങ്ങളാണ് പൂ൪ത്തിയാക്കുന്നത്.

ദ൪ശനത്തിനായി പത്ത് വ്യൂ പോയിന്‍റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പാണ്ടിത്താവളം, വാട്ട൪ ടാങ്കിന് മു൯വശം, മരാമത്ത് കോംപ്ലക്‌സിന് മു൯വശത്തെ തട്ടുകൾ, ബി എസ് എ൯ എൽ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം-മുകൾ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മു൯വശം, ഇ൯സിനറേറ്ററിന് മു൯വശം തുടങ്ങിയവയാണ് വ്യൂ പോയിന്‍റുകൾ.

ഇവിടങ്ങളിൽ തമ്പടിക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും പൂ൪ത്തിയാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ആവശ്യമായ പ്രകാശ ക്രമീകരണം ഏ൪പ്പെടുത്തും. ജനുവരി 14, 15 തീയതികളിൽ ഭക്ത൪ക്കായി സൗജന്യഭക്ഷണ വിതരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. പതിവായി നടത്തുന്ന അന്നദാനത്തിന് പുറമേയാണിത്. ചുക്ക് വെള്ള വിതരണത്തിനായി 66 പോയിന്‍റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭക്ത൪ക്ക് വിതരണം ചെയ്യുന്നതിനുള്ള ബിസ്‌കറ്റ് പാക്കറ്റുകളും ശേഖരിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മകരജ്യോതി ദ൪ശനത്തിനുള്ള വ്യൂ പോയിന്‍റുകളിലൊന്നായ കൊപ്രാക്കളത്തിൽ ഭക്ത൪ക്ക് ജ്യോതി ദ൪ശനം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കും. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ഈ പ്രവൃത്തി സമയബന്ധിതമായി പൂ൪ത്തിയാക്കും. ഭക്തജനങ്ങൾ കൂടുതലായി എത്തുന്ന മകരവിളക്ക് ദിവസങ്ങളിൽ ട്രാക്‌ട൪ നീക്കത്തിനും നിയന്ത്രണമുണ്ടാകും. മാലിന്യനീക്കം സുഗമമായി നടത്തുന്നതിന് പ്രത്യേക ജാഗ്രത പുല൪ത്തുന്നു. ഈച്ച ശല്യം ഇല്ലാതാക്കുന്നതിനായി സ്പ്രെയിംഗ് ഊ൪ജിതമാക്കിയിട്ടുണ്ട്. ഫോഗിംഗും വിവിധ പ്രദേശങ്ങൾ അണുവിമുക്തമാക്കുന്നതിനും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.

സന്നിധാനത്ത് പുകവലിക്കുന്നത് ക൪ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ ക൪ശന നടപടിയുണ്ടാകും. ബാരിക്കേഡുകൾ കൃത്യമായി സ്ഥാപിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കും. വനത്തിലൂടെ നുഴഞ്ഞുകയറി മല കയറുന്നത് തടയുന്നതിന് മു൯കരുതൽ ബോ൪ഡുകൾ സ്ഥാപിക്കും. ഇഴജന്തുക്കളിൽ നിന്നും വിഷച്ചെടികളിൽ നിന്നും ജാഗ്രത പാലിക്കേണ്ടതാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും സന്നിധാനത്ത് ഏ൪പ്പെടുത്തിയിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഊ൪ജിതമായ പ്രവ൪ത്തനങ്ങളാണ് മകരവിളക്ക് ദ൪ശനവുമായി ബന്ധപ്പെട്ട് പൂ൪ത്തിയാക്കിയിരിക്കുന്നത്.

800 ബസുകളുമായി കെ.എസ്.ആർ.ടി.സി

മകരവിളക്കിന്‍റെ ഭാഗമായി ജനുവരി 15 ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നുമായി 800 ബസ്സുകൾ പമ്പയിൽ എത്തിക്കും. മകരജ്യോതി ദർശനം കഴിഞ്ഞിറങ്ങുന്ന തീർത്ഥാടകർക്കായി കൂടുതൽ ചെയിൻ ദീർഘ ദൂര സർവ്വീസുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കെ എസ് ആർ ടി സി പമ്പ സ്പെഷ്യൽ ഓഫീസർ ടി (K S R T C ). സുനിൽകുമാർ അറിയിച്ചു. പമ്പ ഹിൽ ടോപ്പുമുതൽ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസ്സുകൾ ഇടതടവില്ലാതെ സർവ്വീസ് നടത്തും. ഉത്സവശേഷം നടയടക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവ്വീസുകളും 21 ന് പുലർച്ചെ 4 മണി വരെ ദീർഘ ദൂര സർവ്വീസുകളും ഒരുക്കും.

നിലവിൽ പമ്പയിൽ നിന്ന് ആരംഭിക്കുന്ന ദീർഘദൂര ബസ്സുകൾ സീറ്റ് നിറഞ്ഞാൽ നിലക്കൽ സ്റ്റാൻഡിൽ കയറാതെയാണ് പോകുന്നത്. കൃത്യമായി ഇതുമായി ബന്ധപ്പെട്ട അനൗൺസ്മെന്‍റ് നടത്തിയാണ് ആളുകളെ കയറ്റുന്നത്. ഈ ബസുകളിൽ നിലക്കൽ സ്റ്റാൻഡിൽ നിന്നുള്ളവർക്ക് കയറണമെങ്കിൽ നിലക്കൽ-പമ്പ ചെയിൻ സർവീസ് നടത്തുന്ന ബസുകളിൽ കയറാം. കാര്യം ധരിപ്പിച്ചാൽ സൗജന്യമായി തന്നെ ചെയിൻ സർവീസ് നടത്തുന്ന ബസ്സിൽ കയറി താഴെ പ്രധാന റോഡിൽ എത്താം. അങ്ങനെ പമ്പയിൽ നിന്ന് വരുന്ന ദീർഘദൂര സർവീസുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

ആരോഗ്യവകുപ്പ് സജ്ജം

മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ എല്ലാം ആരോഗ്യവകുപ്പും ( Health Department) പൂർത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് ദർശനത്തിനായി എത്തുന്ന ഭക്തജന തിരക്ക് കണക്കിലെടുത്ത് സന്നിധാനത്തെ ആരോഗ്യ കേന്ദ്രത്തിനുപുറമെ ഹെൽത്ത് ഇൻസ്പെക്‌ടർമാരുടെ കാര്യാലയത്തിന് സമീപം താൽക്കാലിക സംവിധാനവും ഒരുക്കും. ഇവിടെ ഒരു ഡോക്‌ടറടെയും അനുബന്ധ ഉദ്യോഗസ്ഥരുടെയും സേവനമാണ് ഉണ്ടാവുക. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന ഭക്തർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുക.നിലവിൽ സന്നിധാനത്ത് 12 ഡോക്‌ടർമാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. ആവശ്യമായ മരുന്നും മറ്റു ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മെഡിക്കൽ ഓഫീസർ ഡോ.നിതിൻ തോംസൺ പറഞ്ഞു.

പ്രതിരോധമേകാ൯ ഹോമിയോ

മകരവിളക്കിനോടനുബന്ധിച്ച് സുസജ്ജമാണ് ഹോമിയോപ്പതി (Homeopathy) വകുപ്പ്. നടപ്പന്തലിന്‍റെ തുടക്കത്തിൽ തന്നെ പ്രവ൪ത്തിക്കുന്ന ഹോമിയോ ആശുപത്രിയിൽ മകരവിളക്കിന് മുന്നോടിയായി കൂടുതൽ മരുന്നുകളും എത്തിച്ചിട്ടുണ്ട്. രണ്ട് ഡോക്‌ട൪മാരും രണ്ട് അറ്റ൯ഡ൪മാരും രണ്ട് ഫാ൪മസിസ്റ്റുകളും ഒരു പിടിഎസുമടക്കം ഏഴ് ജീവനക്കാരാണ് സേവനത്തിനുള്ളത്. ദിവസേന 100 മുതൽ 110 രോഗികൾ വരെ ചികിത്സ തേടിയെത്താറുണ്ടെന്ന് ചാ൪ജ് ഓഫീസ൪ ഡോ. ദിലീപ് ചന്ദ്ര൯ പറഞ്ഞു. മണ്ഡല മകരവിളക്ക് സീസൺ ആരംഭിച്ചതിനു ശേഷം ഇതുവരെ ഏഴായിരത്തിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയത്. വൈറൽ പനി, അല൪ജി, ശ്വാസതടസം, വാതസംബന്ധമായ രോഗങ്ങൾ, ഛ൪ദ്ദി, അതിസാരം തുടങ്ങിയ രോഗങ്ങൾക്കാണ് കൂടുതൽ രോഗികളുമെത്തുന്നത്. പത്ത് ദിവസം വീതമുള്ള എഴ് ഘട്ടങ്ങളായാണ് ഡോക്‌ട൪മാരുടെ ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാ൪ക്ക് മൊത്തമായി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുമുണ്ട്.

ആശ്വാസമായി ആയു൪വേദം

മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് പ്രവ൪ത്തിക്കുന്ന ആയു൪വേദ (Ayurveda) ആശുപത്രിയിലും കൂടുതൽ മരുന്നുകൾ എത്തിച്ചിട്ടുണ്ട്. എട്ട് ഡോക്‌ടര്‍മാരും അഞ്ച് തെറാപ്പിസ്റ്റുകളും നാല് ഫാ൪മസിസ്റ്റുകളും ആറ് സപ്പോ൪ട്ടിംഗ് ജീവനക്കാരുമടക്കം ആകെ 23 പേരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നവംബ൪ 16 മുതൽ ജനുവരി 12 വരെയുള്ള കണക്ക് പ്രകാരം 57000 പേരാണ് ഇവിടെ ചികിത്സ തേടിയത്. ശ്വാസ തടസം, പനി, പേശീവേദന എന്നിവയ്ക്കായാണ് കൂടുതൽ രോഗികളുമെത്തുന്നതെന്ന് ചാ൪ജ് ഓഫീസ൪ ഡോ. ശ്യം സുന്ദ൪ പറഞ്ഞു. ഇ൯ഫ്രാറെഡ് ഉപയോഗിച്ചുള്ള മസാജിംഗ് ചികിത്സയും പൂ൪ണ്ണമായും സൗജന്യമായി ഇവിടെ ലഭിക്കും.

കുടിവെള്ളം ഉറപ്പാക്കും

മകരവിളക്ക് കണക്കിലെടുത്ത് സന്നിധാനത്തും മറ്റ് ബന്ധപ്പെട്ട പ്രദേശങ്ങളിലും ആവശ്യമായ കുടിവെള്ളം ( Drinking water) ഉറപ്പാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഹിൽടോപ്പിലും മറ്റ് സാധാരണയായി മകരവിളക്ക് ദർശനത്തിനായി ഭക്തർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും കുടിവെള്ളം ഉറപ്പാക്കും. നിലക്കലിലെ തിരക്ക് പരിഗണിച്ച് പമ്പയിൽ നിന്ന് കൂടുതൽ ടാങ്കറുകൾ അവിടെ എത്തിക്കുമെന്നും അസിസ്റ്റന്‍റ് എൻജിനീയർ പ്രദീപ്‌ കുമാർ പറഞ്ഞു.

Last Updated : Jan 13, 2024, 7:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.