പത്തനംതിട്ട: ജില്ലയില്‍ എലിപ്പനിക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എലിപ്പനി രോഗികളുടെ എണ്ണത്തിലും, രോഗം ബാധിച്ചുളള മരണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ 80 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കൂടാതെ 80 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യഥാക്രമം 56 ഉം 57 ഉം ആയിരുന്നു. കഴിഞ്ഞ വര്‍ഷം എലിപ്പനി മൂലം ഒരു മരണം മാത്രം സ്ഥിരീകരിച്ചപ്പോള്‍ ഈ വര്‍ഷം ഒന്‍പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.