ETV Bharat / state

Landslide: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; കൊല്ലത്ത് വെള്ളപ്പൊക്കം - പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍

തെക്കൻ കേരളത്തില്‍ ശക്തമായ മഴ. മലയോര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

landslide  heavy rain Kollam  kokkothodu  Pathanathitta  പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍  കൊല്ലത്ത് വെള്ളപ്പൊക്കം
Landslide: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; കൊല്ലത്ത് വെള്ളപ്പൊക്കം
author img

By

Published : Nov 11, 2021, 7:56 AM IST

Updated : Nov 11, 2021, 7:25 PM IST

കോട്ടയം/പത്തനംതിട്ട: കോട്ടയത്തും (Kottayam) പത്തനംതിട്ടയിലും (Pathanamthitta) ഉരുള്‍പ്പൊട്ടല്‍ (Landslide). കോട്ടയത്ത് എരുമേലി കണമലയിൽ രണ്ട് ഇടത്ത് ഉരുൾ പൊട്ടി. ഇന്ന് പുലർച്ചയായിരുന്നു ഉരുൾപൊട്ടൽ. 12 കുടുംബങ്ങളെ കണ മല സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ കൊക്കാത്തോട് വനത്തിൽ ഉരുൾ പൊട്ടിയതയാണ് സംശയം. പ്രദേശത്തെ ഒരേക്കർ ഭാഗത്ത്‌ ഒരു വീട് നശിച്ചതായും സൂചനയുണ്ട്. ഇരു ജില്ലകളിലും ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടൽ

എരുമേലി കണമലയിൽ രണ്ട് ഇടത്ത് ഉരുൾ പൊട്ടി. ഇന്ന് പുലർച്ചയായിരുന്നു ഉരുൾപൊട്ടൽ. 12 കുടുംബങ്ങളെ കണ മല സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. ശബരിമലയിലേക്കുള്ള കീരിത്തോട് കണമല ബൈപാസ് റോഡ് തകർന്നു. തീർഥാടകർ അധികം ഉപയോഗിക്കാത്ത പാതയായതിനാല്‍ തീർഥാടനത്തിന് തടസമുണ്ടാകില്ല.

രണ്ട് ഓട്ടോ റിക്ഷകൾ ഒലിച്ചു പോയി. ഒഴുക്കിൽ പെട്ട സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കണമലയിൽ രണ്ട് വീടുകൾ തകർന്നു. പഞ്ചായത്ത് അധികൃതരും ഫയർഫോഴ്‌സും സ്ഥലത്തുണ്ട്.

ആശങ്കപെടേണ്ട സാഹചര്യമില്ലയെന്ന് തഹസിൽ ദാർ ബിനു സെബാസ്റ്റ്യൻ അറിയിച്ചു. ഇന്നലെ രാത്രി 11 മുതൽ വെളുപ്പിനെ അഞ്ച് മണി വരെ പ്രദേശത്ത് ശകതമായ മഴയുണ്ടായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

പത്തനംതിട്ടയില്‍ കൊക്കാത്തോട് വനത്തിൽ ഉരുൾ പൊട്ടി

കൊക്കാത്തോട് വനത്തിൽ ഉരുൾ പൊട്ടിയതയാണ് സംശയം. പ്രദേശത്തെ ഒരേക്കർ ഭാഗത്ത്‌ ഒരു വീട് നശിച്ചതായും സൂചനയുണ്ട്. റോഡിൽ വെള്ളം മുട്ടറ്റം ഉയർന്നിട്ടുണ്ട്. ഈ ഭാഗത്ത്‌ നാല് വീടുകളിൽ വെള്ളം കയറിയതായും, നാട്ടുകാരുടെ നേതൃത്വത്തിൽ ആൾക്കാരെയും സാധനസാമഗ്രികളും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്നാണ് അറിയുന്നത്. ആളപായം ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.

കൊക്കാത്തോടിൽ ഇരുൾ പൊട്ടിയതിനാലാകാം റാന്നി ഉപാസന കടവിൽ വെള്ളം ഉയർന്നു. വീടുകളിൽ വെള്ളം കയറുന്ന സ്ഥിതി ഇല്ല. കുറുമ്പൻമൂഴിയിൽ ഇന്നലെ രാത്രി വീണ്ടും ജലനിരപ്പ് ഉയർന്നിരുന്നു. കഴിഞ്ഞ നാല് മണിക്കൂറിനുള്ളിൽ കോന്നിയിൽ ലഭിച്ചത് 74 മില്ലി മീറ്റർ മഴയാണ്. നിലവിൽ ആശങ്കജനകമായ സ്ഥിതി ഇല്ല.

അച്ചൻകോവിലാർ, പമ്പ, കല്ലാർ തീരങ്ങളിൽ ജാഗ്രത നിര്‍ദേശം

ജലനിരപ്പ് ഒക്ടോബർ മാസത്തിലേതിനു സമാനമാവാന്‍ സാധ്യതയുള്ളതിനാൽ അച്ചൻകോവിലാർ, പമ്പ, കല്ലാർ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. കോന്നിയിൽ കൊക്കാത്തോട് ഭാഗത്ത് അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

രാത്രിയിൽ അഞ്ച് വീടുകളിൽ വെള്ളം കയറി. ആൾക്കാർ അയൽ വീടുകളിലേക്ക് മാറിയിട്ടുണ്ട്. ഐരവൺ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. വള്ളിക്കോട്, പന്തളം ഭാഗങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ജില്ലയിൽ മഴ ഇപ്പോൾ കുറഞ്ഞു നിൽക്കുകയാണ്. ഇന്നലെ രാത്രയിൽ ചിറ്റാർ - സിതത്തോട് മേഖലയിലും കനത്ത മഴ പെയ്ത്തിരുന്നു.

കൊല്ലത്ത് മഴതുടരുന്നു

കൊല്ലത്ത് മണിക്കൂറുകളായി മഴ ശക്തമായി (heavy rain) പെയ്യുന്നു. പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. അതേസമയം തെക്കൻ കേരളത്തില്‍ ഇന്നലെ മുതല്‍ പെയ്യുന്ന മഴയ്ക്ക് ശമനമില്ല. മലയോര പ്രദേശങ്ങളിലെ റോഡുകള്‍ തകര്‍ന്നു. പലയിടങ്ങളിലും വെള്ളക്കെട്ടാണ്. നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

Last Updated : Nov 11, 2021, 7:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.