പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികൾക്ക് കൊവിഡ്19 സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ കലക്ടർ പിബി നൂഹ് അറിയിച്ചു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കലക്ടർ നിർദേശം നൽകി.
ഇറ്റലിയിൽ നിന്ന് എത്തിയ ദമ്പതികളെ മുൻ കരുതലിന്‍റെ ഭാഗമായി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . കൊവിഡ്19 റിപ്പോർട്ട് ചെയ്തുവെന്ന തരത്തത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെല്ലിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടർ അറിയിച്ചു.