പത്തനംതിട്ട: നേട്ടങ്ങളെ കരിവാരിത്തേക്കാൻ പ്രതിപക്ഷം ബോധപൂർവം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ഗുണം ഉണ്ടാകുന്നത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടേകാൽ ലക്ഷം വീടുകളാണ് സർക്കാർ പൂർത്തിയാക്കിയത്. ആ നേട്ടങ്ങളെ കരിവാരിത്തേച്ച് കാട്ടാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മെഡിക്കൽ കോളജ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നേട്ടങ്ങളെ കരിവാരിത്തേക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു: പിണറായി വിജയന്‍
കോന്നി മെഡിക്കൽ കോളജ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി