ETV Bharat / state

കോന്നി ഉപതെരഞ്ഞെടുപ്പ്: അവസാനഘട്ട ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍

author img

By

Published : Oct 18, 2019, 10:50 PM IST

Updated : Oct 18, 2019, 11:13 PM IST

വോട്ടിംഗ് മെഷീനുകളുടെ തരംതിരിക്കല്‍, കാന്‍ഡിഡേറ്റ് സെറ്റിങ്, കമ്മീഷനിങ് എന്നിവ പൂര്‍ത്തിയായി വിതരണത്തിന് തയ്യാറെന്ന് ജില്ലാ കലക്ടര്‍

കോന്നി ഉപതെരഞ്ഞെടുപ്പ് : അവസാനഘട്ട ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ കളക്‌ടര്‍

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പി.ബി നൂഹ്. വോട്ടിങ് മെഷീനുകളുടെ തരംതിരിക്കല്‍, കാന്‍ഡിഡേറ്റ് സെറ്റിങ്, കമ്മീഷനിങ് എന്നിവ പൂര്‍ത്തിയായി വിതരണത്തിന് തയ്യാറാണെന്നും കലക്ടര്‍ പറഞ്ഞു. കോന്നി നിയമസഭാ മണ്ഡലത്തിന്‍റെ പരിധിയില്‍ 212 പോളിങ് ബൂത്തുകളിലായി 1,98,974 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 770 പേര്‍ പ്രവാസി വോട്ടര്‍മാരാണ്. 1,04,423 സ്‌ത്രീ വോട്ടര്‍മാരും 93,533 പുരുഷവോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1018 സര്‍വീസ് വോട്ടര്‍മാരുണ്ട്. പോസ്റ്റല്‍ വോട്ടിനുള്ള 40 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

കോന്നി ഉപതെരഞ്ഞെടുപ്പ്: അവസാനഘട്ട ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍

212 ബൂത്തുകളിലേക്ക് 255 ബാലറ്റ് യൂണിറ്റ്, 255 കണ്‍ട്രോള്‍ യൂണിറ്റ്, 276 വിവി പാറ്റ് എന്നിങ്ങനെ മൊത്തം 786 യുണിറ്റുകളാണുള്ളത്. 212 പോളിങ് ബൂത്തുകളില്‍ 22 എണ്ണം പ്രശ്നബാധിത ബൂത്തുകളും നാലെണ്ണം പ്രശ്നസാധ്യതാ ബൂത്തുകളുമാണ്. ഇതില്‍ 17 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തും. കൂടാതെ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത മറ്റ് ഒമ്പത് ബൂത്തുകളില്‍ സിസിടിവി സൗകര്യവും ഏര്‍പ്പെടുത്തും. ജില്ലാ കലക്ടര്‍ നേരിട്ടും കണ്‍ട്രോള്‍ റൂമിലും വെബ് കാസ്റ്റിങ് സൂക്ഷ്മമായി നിരീക്ഷിക്കും. മണ്ഡലത്തില്‍ അഞ്ച് മാതൃകാ പോളിങ് ബൂത്തുകളും സ്ത്രീകളായ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരായ 2449 സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ എത്തുന്നതിന് ഓരോ സെക്ടറിലും ഓരോ വാഹനം എന്ന ക്രമത്തില്‍ 25 വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി 212 പോളിങ് ബൂത്തുകളിലേക്ക് 1016 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. പ്രശ്നസാധ്യത, പ്രശ്നബാധിത ബൂത്തുകളിലെ വോട്ടിങ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി 48 മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

Intro:കോന്നി ഉപതെരഞ്ഞെടുപ്പ് അവസാനഘട്ട ഒരുക്കം പൂര്‍ത്തിയായി ജില്ലാ കളക്ടര്‍Body:212 പോളിംഗ് ബൂത്തുകളാണ് കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ളത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 169 എണ്ണമായിരുന്നു. 
കോന്നി ഉപതെരഞ്ഞെടുപ്പിന് മണ്ഡലത്തില്‍ 1,98,974 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 770 പ്രവാസി വോട്ടര്‍മാരാണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 1,04,423 സ്ത്രീ വോട്ടര്‍മാരുള്ളപ്പോള്‍ 93,533 പുരുഷ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1018 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. ഇതുവരെ പോസ്റ്റല്‍ വോട്ടിനുള്ള 40 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.

എല്ലാ പോളിംഗ് ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വിവി പാറ്റ് യൂണിറ്റുകള്‍ ഉണ്ടായിരിക്കും. വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷനുകളും കാന്‍ഡിഡേറ്റ് സെറ്റിംഗ്, കമ്മീഷനിംഗ് എന്നിവയും പൂര്‍ത്തിയായി വിതരണത്തിന് തയ്യാറായി. 212 ബൂത്തുകളിലേക്ക് 255 ബാലറ്റ് യൂണിറ്റ്, 255 കണ്‍ട്രോള്‍ യൂണിറ്റ്, 276 വിവി പാറ്റ് എന്നിങ്ങനെ മൊത്തം 786 യുണിറ്റുകളാണുള്ളത്.

17 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ്
212 പോളിംഗ് ബൂത്തുകളില്‍ 22 എണ്ണം പ്രശ്നബാധിത ബൂത്തുകളും നാലെണ്ണം പ്രശ്നസാധ്യതാ ബൂത്തുകളുമാണുള്ളത്. ഇതില്‍ 17 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തും. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത മറ്റ് ഒന്‍പത് ബൂത്തുകളില്‍ സിസിടിവി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലാ കളക്ടര്‍ നേരിട്ടും കണ്‍ട്രോള്‍ റൂമിലും വെബ് കാസ്റ്റിംഗ് സൂക്ഷമമായി നിരീക്ഷിക്കും.

മണ്ഡലത്തില്‍ അഞ്ച് മോഡല്‍ പോളിംഗ് ബൂത്തുകളും സ്ത്രീകളായ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന ഒരു പോളിംഗ് ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരായ 2449  സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളില്‍ എത്തുന്നതിന് ഓരോ സെക്ടറിലും ഓരോ വാഹനം എന്ന ക്രമത്തില്‍ 25 വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വീല്‍ചെയറുകള്‍ ആവശ്യമായി  വരുന്നവര്‍ക്ക് അവ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

തെരഞ്ഞെടുപ്പിനായി 1016 ജീവനക്കാര്‍
212 പോളിംഗ് ബൂത്തുകളിലേക്ക് 1016 ജീവനക്കാരെയാണ്  നിയമിച്ചിരിക്കുന്നത്. 848 പേരെയാണ് ആവശ്യമുള്ളത്. 168 പേരെ റിസര്‍വായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശ്നസാധ്യത, പ്രശ്നബാധിത ബൂത്തുകളിലെ വോട്ടിങ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി 48 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. Conclusion:
Last Updated : Oct 18, 2019, 11:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.