ETV Bharat / state

ഓട്ടോറിക്ഷ ഡ്രൈവർ വയലിൽ മരിച്ചനിലയില്‍; ശരീരത്തില്‍ പൊള്ളലേറ്റ പാടുകൾ

സൂര്യാഘാതമേറ്റാണോ മരണം എന്നാണ് സംശയിക്കുന്നത്.

Autorickshaw driver found dead in konni  കോന്നി ഓട്ടോറിക്ഷ ഡ്രൈവർ വയലിൽ മരിച്ചനിലയില്‍  ഓട്ടോറിക്ഷ ഡ്രൈവർ സൂര്യാഘാതമേറ്റ് മരിച്ചനിലയില്‍  പത്തനംതിട്ട ഓട്ടോറിക്ഷ ഡ്രൈവർ മരണം  Pathanamthitta autorickshaw driver dies
ഓട്ടോറിക്ഷ ഡ്രൈവർ വയലിൽ മരിച്ചനിലയില്‍; ശരീരത്തില്‍ പൊള്ളലേറ്റ പാടുകൾ
author img

By

Published : Jan 26, 2022, 7:32 AM IST

പത്തനംതിട്ട : ഓട്ടോറിക്ഷ ഡ്രൈവറെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോന്നി ടൗണിലെ ഓട്ടോ ഡ്രൈവറായ കോന്നി അരുവാപ്പുലം മയിലാടുംപാറ മുതുപ്ലാക്കല്‍ പ്രസാദ് (59) എന്നയാളെയാണ് വീടിനു സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. ചൊവ്വാഴ്‌ച രാവിലെ പ്രസാദ് വീട്ടിൽ നിന്നും ഓട്ടോയിൽ കൃഷിയിടത്തിലേക്കു പോയി. ഉച്ചയ്ക്ക് ഒരുമണിയോടെ ഭാര്യ അന്വേഷിച്ചു ചെന്നപ്പോഴാണ് പ്രസാദിനെ വയലില്‍ മരിച്ച നിലയിൽ കണ്ടത്.

ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമുണ്ട്. സൂര്യാഘാതമേറ്റാണോ മരണം എന്നാണ് സംശയിക്കുന്നത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ALSO READ: കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; തിരുവല്ലയിൽ പമ്പ് ജീവനക്കാരന് കുത്തേറ്റു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.