പത്തനംതിട്ട: (Vehicle Diversions at Sabarimala) കനത്ത മഴയെതുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ മറ്റൊരു റൂട്ടിലൂടെ പോകണമെന്ന് അറിയിയിച്ച് പൊതുമരാമത്ത് വകുപ്പ്. ജില്ലയിലെ ചില റോഡുകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായ സാഹചര്യത്തിലാണ് നിര്‍ദേശം. കുമ്പഴ - കോന്നി വഴി വെട്ടൂര്‍ റോഡ് വഴി വരുന്നവര്‍ കെ.എസ്.ടി.പി കോന്നി-കുമ്പഴ-മൈലപ്ര- മണ്ണാറക്കുളഞ്ഞി റോഡിലൂടെ സഞ്ചരിക്കണം.
ALSO READ: തുലാവർഷത്തില്‍ റെക്കോഡ് മഴയില്‍ മുങ്ങി കേരളം
ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ്-അടൂര്‍-പത്തനംതിട്ട റോഡ്, പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ് എന്നിവിടങ്ങളിലൂടെ വരുന്ന തീര്‍ഥാടകര്‍ കുളനട- മെഴുവേലി- ഇലവുംതിട്ട-കോഴഞ്ചേരി-റാന്നി വഴിയും, കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴി യാത്ര ചെയ്യുക. കൊച്ചാലുംമൂട്-പന്തളം റോഡിലൂടെ വരുന്നവര്‍ക്ക് കൊല്ലകടവ്-കുളനട-മെഴുവേലി-ഇലവുംതിട്ട- കോഴഞ്ചേരി-റാന്നി വഴി പോകാം. ഈ സ്ഥലങ്ങളിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുന്‍രീതിയില്‍ സഞ്ചരിക്കാവുന്നതാണെന്നും വകുപ്പ് അറിയിച്ചു.