ETV Bharat / state

ബ്രീത്ത് അനലൈസറും അബോട്ടും ; ഏതുലഹരിയും കണ്ടെത്തും,പിടിവീഴും, ആൽകോ സ്‌കാൻ വാൻ പത്തനംതിട്ടയിലും - ആൽകോ വാനുമായി പൊലീസ്

ഉമിനീർ സാമ്പിളായി എടുത്ത ഉടൻ തന്നെ ഉപയോ​ഗിച്ച ലഹരി വസ്‌തുവേതാണെന്ന് വേഗത്തിൽ തിരിച്ചറിയാന്‍ ആൽകോ സ്‌കാൻ സംവിധാനത്തിലൂടെ സാധിക്കും

pathanamthitta  Kerala police  alco scan van  caught drunk and drive  ആൽകോ സ്‌കാൻ വാൻ  മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ  ആൽകോ സ്‌കാൻ  ഉമിനീർ  ലഹരി
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടും; ആൽകോ സ്‌കാൻ വാൻ പത്തനംതിട്ടയിലും
author img

By

Published : Oct 3, 2022, 9:46 PM IST

പത്തനംതിട്ട : ലഹരിവസ്‌തുക്കൾ ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ ആൽകോ വാനുമായി പൊലീസ്. ആൽകോ സ്‌കാൻ വാൻ ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഫ്ലാഗ് ഓഫ്‌ ചെയ്‌തു. ഇന്ന് (സെപ്‌റ്റംബർ 3) രാവിലെ 11ന് ജില്ല പൊലീസ് ആസ്ഥാനത്ത് വച്ചായിരുന്നു പരിപാടിയുടെ ഉദ്‌ഘാടനം.

മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ചവരെ കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളാണ് വാനിലുള്ളത്. മദ്യപിച്ചവരെ കണ്ടെത്താനായി ബ്രീത്ത് അനലൈസറും ലഹരി ഉപയോഗം കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് ശരീരത്തിലെ കഞ്ചാവ്, എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തുക.

ആൽകോ സ്‌കാൻ വാനിന്‍റെ ദൃശ്യം

ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധന നടത്തി മിനിട്ടുകള്‍ക്കുള്ളില്‍ റിസൾട്ടിന്‍റെ പ്രിന്‍റ് ഉൾപ്പടെ ലഭ്യമാക്കാനാവും. ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല എന്നതാണ് ആൽകോ വാനുകളുടെ പ്രധാന ഗുണം. മെഷീനുകൾ ഉപയോഗിക്കാൻ പ്രാവീണ്യം നേടിയ പൊലീസ്‌ ഉദ്യോഗസ്ഥനെ വാനിൽ നിയോഗിച്ചിട്ടുണ്ട്.

കാട്രിഡ്‌ജ്‌ വായിൽ കടത്തി ഉമിനീർ ശേഖരിച്ച ശേഷമാണ് ലഹരിവസ്‌തുവിന്‍റെ സാന്നിധ്യം കണ്ടെത്തുക. മദ്യം, മയക്കുമരുന്നുകൾ എന്നിവ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കർശന നിയമനടപടികൾക്ക് വിധേയരാക്കാൻ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും.

രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന യന്ത്രങ്ങളാണ് വാനിലുള്ളത്. പൂർണമായും ശീതീകരിച്ചതാണ് വാഹനം. ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ നിലവിലുള്ള പരിമിതികൾ മറികടക്കുന്നതാണ് പുതിയ സംവിധാനം. സെപ്റ്റംബർ 13 മുതൽ 'യോദ്ധാവ്' എന്ന പേരിൽ ലഹരിമരുന്നുകൾക്കെതിരായ ബോധവത്കരണം ജില്ലയിൽ പൊലീസ് നടത്തിവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.